വിദേശത്ത് നിന്ന് വരുമ്പോള്‍ ധരിച്ചിരിക്കുന്ന ആഭരണത്തെ ചൊല്ലി നിങ്ങളെ എപ്പോഴെങ്കിലും വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിട്ടുണ്ടോ? മുത്തശ്ശിയില്‍ നിന്ന് പരമ്പരാഗത സ്വത്തായി കിട്ടിയ ആഭരണത്തിന്റെ റസീപ്റ്റ് ചോദിച്ചിട്ടുണ്ടോ? (No more jewellery seizures, ‘harassment’ of passengers at airports )
|
വിവാഹത്തിനും മറ്റും നാട്ടിലേക്ക് ആഭരണങ്ങളുമായി വരുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വസമാകുന്ന നടപടിയുമായി ഡല്‍ഹി ഹൈക്കോടതി. ദേഹത്ത് ധരിച്ചിരിക്കുന്ന സ്വന്തം ആഭരണങ്ങളോ പരമ്പരാഗതമായി കിട്ടിയ ആഭരണങ്ങളോ ഇനി മുതല്‍ കസ്റ്റംസ് പിടിച്ചുവയ്ക്കരുതെന്നും ഇതിന്റെ പേരില്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കരുതെന്നുമാണ് കോടതി നിര്‍ദേശം.
ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ധരിച്ചിരിക്കുന്ന ആഭരണത്തെക്കുറിച്ച് ചോദ്യം ചെയ്യലിന് വിധേയരായ 30ഓളം പേര്‍ നല്‍കിയ ഹരജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. കൃത്യമായ കാരണങ്ങള്‍ ഇല്ലെങ്കില്‍ വ്യക്തിപരമായ ഉപയോഗത്തിന് വേണ്ടി യാത്രക്കാര്‍ കരുതിയിരിക്കുന്ന ആഭരങ്ങള്‍ കസ്റ്റംസ് തടഞ്ഞു വയ്ക്കരുതെന്ന് ജസ്റ്റിസ് പ്രതിഭ എം സിങ്, രജ്‌നീഷ് കുമാര്‍ ഗുപ്ത എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവിട്ടു.
യാത്രക്കാരെ അനാവശ്യമായി ഉപദ്രവിക്കുന്നത് ഒഴിവാക്കുന്നതിന് എയര്‍പോര്‍ട്ട് ജീവനക്കാര്ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.





