15
Feb 2025
Mon
15 Feb 2025 Mon
gaza ceasefire

ഗസാ സിറ്റി: ഗസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയതായി സൂചന. (No progress in second phase of ceasefire talks; Israeli cabinet meets) രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ തീരുമാനം കൈക്കൊള്ളാന്‍ ഇസ്രായേല്‍ സുരക്ഷാ മന്ത്രിസഭ യോഗം ഉടന്‍ യോഗം ചേരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ തുടക്കം കുറിച്ച രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഇസ്രായേല്‍ സുരക്ഷാ മന്ത്രിസഭ രണ്ടു നാള്‍ക്കകം യോഗം ചേര്‍ന്നാകും വെടിനിര്‍ത്തല്‍ തുടര്‍ച്ച സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക.

ഗസയില്‍ ആക്രമണം പുനരാരംഭിക്കണമെന്ന് തീവ്ര വലതുപക്ഷ മന്ത്രിമാര്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. ഇതോടെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

ALSO READ: “സൗദിയിൽ ഇഷ്ടംപോലെ ഭൂമി ഉണ്ടല്ലോ അവിടെ ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാമല്ലോ?”; പ്രകോപനപരമായ പ്രസ്താവനയുമായി നെതന്യാഹു, പ്രതികരിച്ചു അറബ് രാഷ്ട്രങ്ങൾ

എല്ലാ ബന്ദികളുടെയും മോചനം ഉറപ്പാക്കുക ലക്ഷ്യമാണെന്ന് യു.എസ് പര്യടനം കഴിഞ്ഞ് ഇസ്രായേലില്‍ തിരിച്ചെത്തിയ നെതന്യാഹു പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പു വരുത്താന്‍ അമേരിക്ക എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ നെതന്യാഹു, ട്രംപിന്റെ ഗസാ പദ്ധതി നടപ്പാകുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.

ആദ്യഘട്ടത്തിലെ അഞ്ചാം ബന്ദിമോചനവും ഫലസ്തീനി തടവുകാരുടെ കൈമാറ്റവും പൂര്‍ത്തിയായതോടെ ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ പ്രതിനിധി സംഘം ദോഹയിലെത്തി.

അവശേഷിച്ച 76 ബന്ദികളെ കൂടി ഹമാസ് കൈമാറേണ്ടതുണ്ടെന്ന് ഇസ്രായേല്‍ പ്രസിഡന്റ് അറിയിച്ചു. ആദ്യഘട്ട കരാറിന്റെ ഭാഗമായി നെറ്റ്‌സരിം ഇടനാഴിയില്‍നിന്ന് ഇസ്രായേല്‍ സേന പൂര്‍ണമായി പിന്‍വാങ്ങിയതോടെ കൂടുതല്‍ ഫലസ്തീന്‍കാര്‍ തങ്ങളുടെ വാസസ്ഥലങ്ങളിലേക്ക് മടങ്ങിയെത്തി.

ഗസയുടെ വടക്ക്, തെക്ക് ഭാഗങ്ങളെ വേര്‍തിരിക്കുന്നതാണ് നെറ്റ്‌സരിം ഇടനാഴി. ഫലസ്തീനികളെ ഗള്‍ഫ് രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്ന് ഇസ്രായേല്‍ ഊര്‍ജ മന്ത്രി എലി കൊഹന്‍ ആവശ്യപ്പെട്ടു. ഭൂമുഖത്ത് ഒരു ശക്തിക്കും ഫലസ്തീനികളെ പുറന്തള്ളാനാകില്ലെന്ന് തുര്‍ക്കി പ്രസിഡന്റ ഉര്‍ദുഗാന്‍ പറഞ്ഞു.

അതേസമയം, വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ഞായറാഴ്ച നൂര്‍ ശംസ് അഭയാര്‍ഥി ക്യാമ്പിനുനേരെ നടത്തിയ ആക്രമണത്തില്‍ 23കാരിയായ ഗര്‍ഭിണി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.