കരുനാഗപ്പള്ളി: യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും സുഹൃത്തുക്കളുമൊത്ത് കൂട്ടബലാത്സംഘം ചെയ്യുകയും ചെയ്ത ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി കരുനാഗപ്പള്ളി ആദിനാട് മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ആദിനാട്, മരങ്ങാട്ട് മുക്ക്, സായികൃപയില്‍ ഷാല്‍കൃഷ്ണന്‍ (38) ആണ് അറസ്റ്റിലായത്. (Nude picture of the young woman was copied and tortured; Raped with friends; BJP leader arrested )
|
നിര്‍ധനയായ യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തുകയായിരുന്നു പ്രതിയെന്ന് കരുനാഗപ്പള്ളി പൊലീസ് പറഞ്ഞു. തുടര്‍ന്ന് രണ്ട് സുഹൃത്തുക്കളുമൊത്ത് രാത്രിയില്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് മര്‍ദ്ദിക്കുകയും കൂട്ടബലാത്സംഘം നടത്തുകയായിരുന്നു എന്നുമാണ് മൊഴി.
പൊലീസ് പിടിയിലായ ഷാല്‍കൃഷ്ണ മുമ്പ് വധശ്രമം അടക്കമുള്ള കേസുകളിലും പ്രതിയാണ്. ഇയാളുടെ സുഹൃത്തുക്കളായ രണ്ടും മൂന്നും പ്രതികള്‍ വധശ്രമം, വഞ്ചന, കവര്‍ച്ച, ലഹരി മരുന്ന് കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കരുനാഗപ്പള്ളി എസിപി പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. രണ്ടും മൂന്നും പ്രതികള്‍ ഒളിവിലാണ്.





