
ബംഗളുരു: കുറഞ്ഞ മോഡല്‍ സ്‌കൂട്ടറിന് 12.5 ശതമാനം വരെ വിലകുറച്ച് ഒല ഇലക്ട്രിക്. കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി കുറച്ചതിനെ തുടര്‍ന്ന് ഇരുചക്രവാഹന വില്‍പ്പനയിലുണ്ടായ ഇടിവ് നികത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. എസ്1 എക്‌സ് മോഡലിന്റെ വില 79999 രൂപയില്‍ നിന്ന് 69999 രൂപയായാണ് കുറച്ചിരിക്കുന്നതെന്ന് ഒല മാര്‍ക്കറ്റിങ് മേധാവി അന്‍ഷുല്‍ ഖന്ദല്‍വാല്‍ പറഞ്ഞു.(Ola Electric reduced price of scooters upto 12 5 percentage)
![]() |
|
എസ്1 എക്‌സിന്റെ മറ്റു വേരിയന്റുകള്‍ക്ക് 5.6 ശതമാനം മുതല്‍ 9.1 ശതമാനം വരെയാണ് വില കുറച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നല്‍കിവന്നിരുന്ന സബ്‌സിഡി നിര്‍ത്തിവച്ച് മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞവര്‍ഷം ആഗസ്തിലായിരുന്നു ഒല എസ്1 എക്‌സ് സ്‌കൂട്ടറുകള്‍ വിപണിയിലിറക്കിയത്.
ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒല 2024 സാമ്പത്തിക വര്‍ഷത്തില്‍ 3,26,443 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് രാജ്യത്ത് വിറ്റഴിച്ചത്. 2021 മുതലാണ് ഒല ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പ്പനയാരംഭിച്ചത്.