പത്തനംതിട്ട: അടൂരിലെ അനാഥാലയത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ ഡിഎന്‍എ പരിശോധയ്‌ക്കൊരുങ്ങി പോലീസ്. (Orphanage girl becomes pregnant before reaching puberty) പെണ്‍കുട്ടിയെ അനാഥാലയം നടത്തിപ്പുകാരിയുടെ മകന്‍ വിവാഹം ചെയ്‌തെങ്കിലും പ്രായപൂര്‍ത്തിയാകാതെയാണ് ഗര്‍ഭിണിയായതെന്നുള്ള കണ്ടെത്തി. ഇത് സ്ഥിരീകരിക്കാനാണ് ഡിഎന്‍എ പരിശോധന.
|
പെണ്‍കുട്ടിയും അനാഥാലയ നടത്തിപ്പുകാരിയുടെ മകനും അടുപ്പത്തിലായിരുന്നു. അതിനിടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. സംഭവം പുറത്തറിഞ്ഞതോടെ ഇരുവരുടെയും കല്യാണം നടത്തുകയായിരുന്നു. വിവാഹത്തിന് തൊട്ട് അടുത്ത ദിവസങ്ങളിലാണ് ഗര്‍ഭിണിയായതെന്നാണ് പുറത്ത് പറഞ്ഞിരുന്നത്.
എന്നാല്‍, പെണ്‍കുട്ടി ഏഴാം മാസം പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെ പ്രസവിച്ചതോടെയാണ് പ്രായപൂര്‍ത്തിയാകാതെ ഗര്‍ഭിണിയായ വിവരം പുറത്തുവന്നത്. ഇതോടെ അടൂര്‍ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.
കേസില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ഡിഎന്‍എ സാമ്പിള്‍ പരിശോധന അടക്കമുള്ള നടപടിയിലേക്ക് അന്വേഷണ സംഘം കടക്കുന്നത്. പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഡിഎന്‍എ പരിശോധന ഫലത്തിന്റ അടിസ്ഥാനത്തില്‍ ആയിരിക്കും പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുക.


