18
Apr 2024
Wed
18 Apr 2024 Wed
israel aggression in gaza

ഗസാ സിറ്റി: ഗസയില്‍ മാസങ്ങളായി തുടരുന്ന ഇസ്രായേല്‍ അതിക്രമത്തില്‍ ഇതുവരെ കൊല്ലപ്പട്ടത് 10,000ലേറെ സ്ത്രീകള്‍. ഇതില്‍ 6,000ഓളം അമ്മമാര്‍ ഉള്‍പ്പെടുന്നു. 19,000 കുട്ടികളാണ് അനാഥരായതെന്ന് യുഎന്‍ വുമണ്‍ റിപോര്‍ട്ടില്‍ പറയുന്നു. ( Over 10,000 women martyred in Gaza since start of Israeli aggression: UN )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേലി ബോംബാക്രമണത്തില്‍ നിന്നും കരയാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട പതിനായിരക്കണക്കിനു സ്ത്രീകള്‍ അഭയാര്‍ത്ഥികളായി. പലരും വിധവകളാക്കപ്പെട്ടു. കൊടുംപട്ടിണിയിലാണ് വലിയൊരു വിഭാഗം.

10 ലക്ഷത്തിലേറെ ഫലസ്തീനിയന്‍ സ്ത്രീകളും കുട്ടികളുമാണ് ഞെട്ടിക്കുന്ന രീതിയില്‍ പട്ടിണി നേരിടുന്നത്. ഭക്ഷണമോ വെള്ളമോ ഇല്ലാതെ, ആവശ്യത്തിന് ടോയ്‌ലറ്റുകളില്ലാതെ ദുരിത ജീവിതമാണ് ഇവര്‍ നയിക്കുന്നത്. മുലയൂട്ടുന്ന അമ്മമാരും ഗര്‍ഭിണികളുമാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നതെന്നും യുഎന്‍ വുമണ്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.