
ജിദ്ദ: സൗദി ‘പ്രീമിയം റസിഡന്റ്‌സ്’ ലഭിച്ച ജിദ്ദയിലെ പ്രമുഖ ബിസിനസ് സംരംഭകനും ഒസീമിയ ജിദ്ദ ചാപ്റ്റര്‍ വൈസ് പ്രസിഡന്റുമായ മുഹമ്മദ് അഫ്‌സല്‍ മായക്കരയെ ഒസീമിയ ജിദ്ദ ചാപ്റ്റര്‍ അനുമോദിച്ചു. ചടങ്ങില്‍ പ്രസിഡന്റ് ലത്തീഫ് പൊന്നാട് അധ്യക്ഷത വഹിച്ചു.
![]() |
|
കെഎന്‍എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. അഫ്‌സല്‍ മായക്കര, സി ടി ശിഹാബ്, നൗഷാദ് ബാവ, എം എ ലത്തീഫ്, ഫൈസല്‍ പാലത്തിങ്ങല്‍, ഷംസുദ്ധീന്‍ വെള്ളുവമ്പ്രം, അനസ് തെറ്റന്‍, റഈസ് സി, അബ്ദുല്‍ മാലിക് എം, നിസാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി വി മെഹബൂബ് സ്വാഗതവും ട്രഷറര്‍ ഇംതാദ് നന്ദിയും പറഞ്ഞു.