പ്രളയക്കെടുതിയിൽ വലഞ്ഞ് പാകിസ്താൻ. 982 പേർ പ്രളയക്കെടുതികളെ തുടർന്ന് മരിക്കുകയും 1456 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 33 ദശലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചത്. മൂവായിരം കിലോമീറ്ററിലധികം നീളത്തിൽ റോഡ് തകരുകയും 150 പാലങ്ങളും ഏഴുലക്ഷം വീടുകളും ഒഴുകിപ്പോവുകയോ തകരുകയോ ചെയ്തുവെന്ന് പാകിസ്താൻ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് സൈന്യം നേതൃത്വം നൽകിവരികയാണ്.
|
രാജ്യത്തിന്റെ പകുതിയും വെള്ളത്തിലാണെന്ന് പാക് മാധ്യമം ഡാൺ റിപോർട്ട് ചെയ്തു. അസ്വാഭാവിക മൺസൂൺ മഴയെതുടർന്നുണ്ടായ മിന്നൽപ്രളയമാണ് രാജ്യത്തെ കെടുതികളിലേക്ക് തള്ളിവിട്ടത്.
സിന്ധ്, ബലൂചിസ്താൻ പ്രവിശ്യകളിലാണ് ഏറെ നാശമുണ്ടായിരിക്കുന്നത്. റെയിൽ, വ്യോമ ഗതാഗതവും അധികൃതർ ഇവിടങ്ങളിൽ നിർത്തി വച്ചു. ഈ മാസം 30 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





