22
Aug 2025
Fri
22 Aug 2025 Fri
Pala scooter car accident death toll rises to 3

കോട്ടയം പാലായില്‍ രണ്ട് സ്‌കൂട്ടറുകളെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ അമ്മയ്ക്കു പിന്നാലെ 11കാരിയായ മകളും മരിച്ചു. ഗുരുതരമായി പരിക്കേറ്റ് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവിത്താനം അന്തീനാട് അല്ലപ്പാറ സ്വദേശിനിയായ അന്നമോളാണ് മരിച്ചത്. അന്നമോളുടെ അമ്മ ജോമോള്‍ സുനില്‍ (35), മറ്റൊരു സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു കൊട്ടാരമറ്റം സ്വദേശിനി ധന്യ സന്തോഷ് (38) എന്നിവര്‍ അപകടമുണ്ടായ ആഗസ്ത് അഞ്ചിന് മരിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെയായിരുന്നു ജോമോളുടെ സംസ്‌കാരം. ഇതിനു പിന്നാലെയാണ് ഇന്ന് മകളും മരിച്ചത്. അഞ്ചിന് രാവിലെ 9.20നു പാലാ-തൊടുപുഴ ഹൈവേയില്‍ മുണ്ടാങ്കല്‍ പള്ളിക്കു സമീപമായിരുന്നു അപകടം. പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ അന്നമോളെ ജോമോള്‍ സ്‌കൂളിലേക്കു കൊണ്ടുവരുന്നതിനിടെയാണ് ഇവരുടെ സ്‌കൂട്ടറില്‍ കാറിടിച്ചുകയറിയത്. മീനച്ചില്‍ അഗ്രോ സൊസൈറ്റിയില്‍ കലക്ഷന്‍ ഏജന്റായ ധന്യ ജോലിക്കായി പോവുമ്പോഴാണ് അപകടത്തില്‍പെട്ടത്. പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനിലെ 4 വിദ്യാര്‍ഥികളാണു കാറില്‍ ഉണ്ടായിരുന്നത്.കാറോടിച്ച 24കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ALSO READ: അമിത വേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടറുകളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു സ്ത്രീകള്‍ മരിച്ചു