പാലക്കാട്: കല്ലടിക്കോട് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറി അഞ്ച് പേര്‍ മരിച്ചു.(Palakkad car and lorry collide, five people die tragically) ചൊവ്വാഴ്ച രാത്രി 11.20ഓടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍, കല്ലടിക്കോട് അയ്യപ്പന്‍കാവിന് സമീപമാണ് ദുരന്തമുണ്ടായത്.
|
കാര്‍ യാത്രികരായ കോങ്ങാട് സ്വദേശികളാണ് മരിച്ചത്. നാലുപേര്‍ സംഭവസ്ഥലത്ത് തല്‍ക്ഷണം മരിച്ചു. കോങ്ങാട് മണ്ണാന്തറ സ്വദേശികളായ വിജേഷ് കെ കെ, വിഷ്ണു ടി വി, രമേശ്, മഹേഷ്, മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്‌സല്‍ എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാലക്കാട് നിന്നു മണ്ണാര്‍ക്കാടേക്ക് വരികയായിരുന്നു കാറും എതിര്‍ദിശയില്‍ നിന്നു വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. കനത്ത മഴയില്‍ നിയന്ത്രണം വിട്ട കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കാറിലുണ്ടായിരുന്ന അഞ്ചുപേരും വാഹനത്തിനുള്ളില്‍ കുടുങ്ങി. തുടര്‍ന്ന് വാഹനം വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
മരിച്ചവരില്‍ 3 പേര്‍ ഉറ്റ സുഹൃത്തുക്കള്‍

നാടിനെ ഒന്നാകെ വേദനയിലാക്കിയ കല്ലടിക്കോട് അപകടത്തില്‍ മരിച്ചവരില്‍ 3 പേര്‍ ഉറ്റ സുഹൃത്തുക്കള്‍. ഓട്ടോ ഡ്രൈവര്‍ കൂടിയായ കോങ്ങാട് മണ്ണാന്തറ സ്വദേശി കെ.കെ. വിജേഷിനൊപ്പം എല്ലാ സമയത്തും വിഷ്ണുവും രമേശുമുണ്ടാകും.
രാത്രി പത്തുവരെ ഇവരില്‍ 3 പേരെയും കോങ്ങാട് ടൗണില്‍ ഒരുമിച്ചു കണ്ടിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. അപകടം നടന്ന് ഒന്നര മണിക്കൂറിനു ശേഷമാണു മരിച്ച 3 പേരെയും തിരിച്ചറിഞ്ഞത്.
കോങ്ങാട് മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്‌സലാണ് കൂടെയുണ്ടായിരുന്ന മറ്റൊരാള്‍. ഒരാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സുഹൃത്തുക്കള്‍ രാത്രി യാത്രയ്ക്ക് ഇറങ്ങിയതാകാമെന്നാണു നാട്ടുകാര്‍ പറയുന്നത്. കാര്‍ ഓടിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല.
വിവരമറിഞ്ഞ ഉടന്‍ നാടൊന്നാകെ അപകട സ്ഥലത്തേക്കും ജില്ലാ ആശുപത്രിയിലേക്കും പാഞ്ഞെത്തി. എംപിമാരായ വി.കെ.ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍, കെ.ശാന്തകുമാരി എംഎല്‍എ, നിയമസഭ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളായ രാഹുല്‍ മാങ്കൂട്ടത്തില്‍, ഡോ.പി.സരിന്‍ എന്നിവര്‍ സ്ഥലത്തെത്തി.


