17
Jan 2025
Thu
17 Jan 2025 Thu
Hussein Fayyad commander of the Beit Hanoun

മാസങ്ങള്‍ക്കു മുമ്പ് ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയെന്നവകാശപ്പെട്ട പോരാളി നേതാവ് വീണ്ടും ഗസയില്‍ പ്രത്യക്ഷപ്പെട്ടു. (Palestinian Commander, Previously Declared Dead by Israel, Reappears in Gaza) എട്ട് മാസം മുമ്പ് കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെട്ട അല്‍ ഖസ്സാം ബ്രിഗേഡ് ബെയ്ത്ത് ഹാനൂന്‍ ബറ്റാലിയന്‍ കമാന്‍ഡര്‍ ഹുസൈന്‍ ഫയ്യാദ്(അബൂ ഹംസ)യുടെ വീഡിയോ ആണ് ബുധനാഴ്ച്ച ഹമാസ് പുറത്തുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീഡിയോ ഏത് ദിവസം ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. എന്നാല്‍, ഇസ്രായേല്‍ സൈന്യത്തിന്റെ ബോംബിങില്‍ തകര്‍ക്കപ്പെട്ട കെട്ടിടങ്ങള്‍ക്കു സമീപത്ത് നിന്ന് ജനങ്ങളോട് സംസാരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.

യുദ്ധത്തെക്കുറിച്ചും ലക്ഷ്യങ്ങള്‍ നേടുന്നതില്‍ ഇസ്രായേലിന് നേരിട്ട പരാജയത്തെക്കുറിച്ചുമൊക്കെ അദ്ദേഹം വിവരിക്കുന്നുണ്ട്. ശക്തര്‍ വിജയിച്ചില്ലെങ്കില്‍ അത് പരാജയമായി കണക്കാക്കാമെന്നും ദുര്‍ബലര്‍ പരാജയപ്പെട്ടില്ലെങ്കില്‍ അത് വിജയമായി കണക്കാക്കാമെന്നും ഹുസൈന്‍ ഫയ്യാദ് പറഞ്ഞു.

ALSO READ: കുടിയേറ്റക്കാരോടും ട്രാന്‍സ് ജെന്‍ഡറുകളോടും കരുണ കാണിക്കണമെന്ന് ട്രംപിനെ സദസ്സിലിരുത്തി ബിഷപ്പിന്റെ വികാരഭരിതമായ പ്രസംഗം

അധിനിവേശ ശക്തികള്‍ക്ക് വസ്തുവകകള്‍ നശിപ്പിക്കാന്‍ മാത്രമേ സാധിച്ചിട്ടുള്ളുവെന്നും ഗസയുടെ ആത്മവീര്യത്തിന് ഒരു പോറലുമേല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെയത്ത് ഹാനൂനില്‍ ഫയ്യാദ് വീണ്ടും പ്രത്യക്ഷപ്പെട്ടത് ഇസ്രായേല്‍ സൈന്യത്തന് നാണക്കേടാണെന്ന് ഇസ്രായേല്‍ ഗവേഷകന്‍ ഓര്‍ ബയാലികോവ് വീഡിയോയോട് പ്രതികരിച്ചു. തീര്‍ച്ചയായും ഇസ്രായേല്‍ കൊന്നത് വേറെ ആരെയോ ആണെന്നും അദ്ദേഹം പരിഹസിച്ചു.

2024 മെയ് മാസത്തിലാണ് ഫയ്യാദിനെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ അവകാശപ്പെട്ടത്. ഇസ്രായേലിനെതിരേ നടന്ന നിരവധി ആക്രമണങ്ങള്‍ക്കു പിന്നില്‍ അദ്ദേഹമാണെന്നാണ് സൈന്യത്തിന്റെ ആരോപണം.