23
Feb 2025
Fri
23 Feb 2025 Fri
P C George surrendered before Erattupetta court

കോട്ടയം: മുസ്ലിംകള്‍ക്കെതിരേ കടുത്ത മതവിദ്വേഷം ഇളക്കിവിടുന്ന രീതിയില്‍ പരാമര്‍ശം നടത്തിയ കേസില്‍ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജിന് ജാമ്യം. (PC George granted bail in hate speech case ) ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസില്‍ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദങ്ങള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. പ്രതിയുടെ ആരോഗ്യവും പ്രായവും കണക്കിലെടുക്കണം എന്നതാണ് പ്രതിഭാഗം ഉന്നയിച്ച പ്രധാന വാദം.

ALSO READ: ജിബിഎസ് ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു; സംസ്ഥാനത്ത് ഒരാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ മരണം

അതേസമയം, പ്രതിയായ പി സി ജോര്‍ജിന് ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമാകുമെന്ന് പ്രോസിക്യൂഷനും വാദിച്ചിരുന്നു. പി സി ജോര്‍ജിനെ കഴിഞ്ഞ തിങ്കളാഴ്ച കോടതി റിമാന്‍ഡ് ചെയ്തെങ്കിലും ഒരു മണിക്കൂര്‍ പോലും ജയിലില്‍ കഴിഞ്ഞിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജോര്‍ജ് ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്.

വൈദ്യ പരിശോധനയില്‍ ഇസിജി വ്യതിയാനം കണ്ടെത്തിയതിനാലാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി ഐസിയുവില്‍ പി സി ജോര്‍ജിനെ തിങ്കളാഴ്ച രാത്രി പ്രവേശിപ്പിച്ചത്.