19
Feb 2025
Tue
19 Feb 2025 Tue
PENRIF organising cultural programs at Jeddah

ജിദ്ദ: പെരിന്തല്‍മണ്ണ എന്‍ആര്‍ഐ ഫോറം (പെന്റിഫ്) ജിദ്ദയില്‍ ‘ദശോത്സവ്’ എന്ന പേരില്‍ കലാ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നു. ജിദ്ദ റിഹാബ് ഡിസ്ട്രിക്ടിലെ തഹ്ലിയ സ്ട്രീറ്റിലുള്ള ലയാലി നൂര്‍ ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 13ന് രാത്രി 9നാണ് പരിപാടി.

whatsapp പെന്‍ റിഫ് ദശോല്‍സവ് ഫെബ്രുവരി 13ന് ജിദ്ദയില്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സേവന പഥത്തില്‍ പെന്‍ റിഫ് ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് വിപുലയായ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പ്രശസ്ത പിന്നണി ഗായിക അമൃത സുരേഷ്, സഹോദരിയും ഐഡിയ സ്റ്റാര്‍ സിംഗര്‍ പ്രതിഭയുമായ അഭിരാമി സുരേഷ് എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്നുകള്‍ക്ക് പുറമെ പെന്റിഫ് കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന ഒപ്പന, ഡാന്‍സ്, നാടകം എന്നീ വൈവിദ്ധ്യമാര്‍ന്ന പരിപാടികളും അരങ്ങേറുന്നതാണ്. പ്രവേശനം സൗജന്യമാണെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

റീഗല്‍ ഡേ ടുഡേ മുഖ്യ പ്രായോജകരായി നടത്തുന്ന ഈ പരിപാടിയില്‍ എന്‍ കംഫോര്‍ട്ടും അബീര്‍ ഗ്രൂപ്പും സഹ പ്രായോജകരാണ്. കലാ പരിപാടികള്‍ രാത്രി രണ്ടു വരെ നീണ്ടു നില്‍ക്കും.
അയ്യൂബ് മുസ്ലിയാരകത്ത് (പ്രസിഡന്റ്), വി. പി അബ്ദുല്‍ മജീദ് (ജ. സെക്രട്ടറി), നാസര്‍ ശാന്തപുരം (ട്രഷറര്‍), നൗഷാദ് ചാത്തല്ലൂര്‍ (പ്രോഗ്രാം കണ്‍വീനര്‍), സ്‌പോണ്‍സര്‍മാരായ എന്‍ കംഫര്‍ട്ട് പ്രതിനിധി അലി ഹൈദര്‍, അബീര്‍ ഗ്രൂപ്പിന്റെ പ്രതിനിധി റിയാസ് വെങ്കിട്ട എന്നിവര്‍  വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

\