29
Feb 2023
Thu
29 Feb 2023 Thu

മേമുണ്ട: അഴിയൂരിൽ പരീക്ഷയ്ക്കിടെ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച് പോക്സോ കേസിൽ അറസ്റ്റിലായ മേമുണ്ട സ്കൂളിലെ അധ്യാപകനെ സർവീസിൽ നിന്നു മാറ്റി നിർത്തി പ്രസ്തുത സ്കൂളിലെ കുട്ടികളെ കൂടി കൗൺസിലിങ്ങിന് വിധേയമാക്കണമെന്ന് എസ്ഡിപിഐ
കുറ്റ്യാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഴിയൂരിൽ പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെ ലാബിൽ വച്ചു വിദ്യാർഥിനിയെ പീഡനത്തിന് വിധേയമാക്കിയതിന് റിമാൻ്റിലായ അധ്യാപകൻ സമാനമായ രീതിയിൽ മറ്റു കുട്ടികളോടും പെരുമാറിയിട്ടുണ്ടാവും. അതിനാൽ സ്കൂൾ PTA കമ്മിറ്റി ഇതിൽ ഇടപെട്ടു ഉടൻ വ്യക്തത വരുത്തേണ്ടതുണ്ട് . അധ്യാപകൻ നിരപരാധിയാണെന്നും, അദ്ധേഹത്തെ കുടുക്കിയതാണെന്നുമുള്ള ചില കോണുകളിലെ അഭിപ്രായത്തിന് വിരുദ്ധമായ രീതിയിലാണ് ഇദ്ധേഹത്തിൻ്റെ ചെയ്തികളെന്ന് അഴിയൂർ കേസിൽ നിന്നു വ്യക്തമാക്കുന്നുണ്ട് . ഉന്നത പൊലീസുകാരുടെ ഇടപെടലും അറസ്റ്റും അതാണ് തെളിയിക്കുന്നത് .

പ്രാക്ടിക്കൽ പരീക്ഷാ ലാബിൽ വച്ചു വിദ്യാർഥിനിയുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചതിനു വ്യക്തമായ മൊഴിയുണ്ട്. ആ അടിസ്ഥാനത്തിലാണ് ചോമ്പാൽ പൊലീസ് മേമുണ്ട സ്കൂളിലെ അധ്യാപകനെ
അറസ്റ്റു ചെയ്തതെന്ന വസ്തുത ഏറെ ഗൗരവപരമാണ് .സ്കൂളിലെമറ്റു കുട്ടികളും ഇയാളുടെ പീഡനത്തിന് വിധേയരാവാൻ സാധ്യത ഉള്ളതിനാൽ പൊലീസ് കേസ് പ്രാധാന്യപൂർവ്വം അന്വേഷണം നടത്തി നടപടി സ്വീകരിച്ചു രക്ഷിതാക്കളുടെ ഭയം അകറ്റേണ്ടതുണ്ട് .ഇത്തരം അധ്യാപകർ സമൂഹത്തിൻ്റേയും അധ്യാപക വിദ്യാർഥി ബന്ധങ്ങളുടെയും സൽപ്പേരിന് കളങ്കം വരുത്തുന്നവരാണ് .

പൊലീസ് ഈ കേസിൽ നിഷ്പക്ഷമായി അന്വേഷണം നടത്തി കുറ്റക്കാരനായ അധ്യാപകന് മതിയായ ശിക്ഷ ഉറപ്പ് വരുത്തണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.യോഗത്തിൽ എസ് ഡിപിഐ
കുറ്റ്യാടി മണ്ഡലം പ്രസിഡൻ്റ് റഹീം മാസ്റ്റർ , സെക്രട്ടറി നവാസ് കണ്ണാടി, അബ്ദുല്ല മാസ്റ്റർ എളയടം, സൂപ്പി മാസ്റ്റർ കുറ്റ്യാടി, സാദിഖ് ബാങ്ക് റോഡ്, നദീർ മാസ്റ്റർ വേളം, റഷീദ് മാസ്റ്റർ കടമേരി എന്നിവർ സംസാരിച്ചു .

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക