ബാലരാമപുരം: ഭരണം കിട്ടിയാല്‍ പിഎം ശ്രീ പദ്ധതി അറബിക്കടലില്‍ വലിച്ചെറിയുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ ധൃതികാട്ടുന്നത് കേരള ജനതയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം അഷറഫ് പ്രാവച്ചമ്പലം. എസ്ഡിപിഐ ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി ഓഫിസ് ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരിഭാഗം സംസ്ഥാനങ്ങളിലും വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന എസ്ഡിപിഐ അസം ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാനുള്ള പരിശ്രമമാണ് ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
|
എസ്ഡിപിഐയിലേക്ക് കടന്നുവന്ന റഫീഖ്, ഹാഫിസ് അബ്ദുല്ല, ആദില്‍, ഷനാസ്, അബ്ദുല്ല എന്നിവരെ അഷറഫ് പ്രാവച്ചമ്പലം മെംബര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു.
എസ്ഡിപിഐ ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റിയാസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഷബീര്‍ റോഷന്‍ സ്വാഗതം പറഞ്ഞു.
എസ്ഡിപിഐ കോവളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എആര്‍ അനസ്, നെയ്യാറ്റിന്‍കര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് ഷെമീം എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കോവളം മണ്ഡലം കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി ഷെഫീഖ്, കോവളം മണ്ഡലം ട്രഷറര്‍ അഷ്‌ക്കര്‍, പഞ്ചായത്ത്, ബ്രാഞ്ച് ഭാരവാഹികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്ത ഓഫിസ് ഉദ്ഘാടന സംഗമത്തില്‍ എസ്ഡിപിഐ ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി അംഗം സുബൈര്‍ നന്ദി പറഞ്ഞു.


