30
Oct 2025
Mon
30 Oct 2025 Mon
Police arrested thief while he sleeping during robbery

സ്‌കൂളില്‍ അതിക്രമിച്ചു കയറി മോഷണം നടത്തുന്നതിനിടെ ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്ത് പോലീസ്. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. അറ്റിങ്ങല്‍ വീരളത്ത് സ്വദേശി വിനീഷ് ആണ് പിടിയിലായത്. ശനിയാഴ്ച രാത്രി മൂന്നുമുക്കില്‍ പ്രവര്‍ത്തിക്കുന്ന സിഎസ്‌ഐ സ്‌കൂളിലാണ് ഇയാള്‍ മോഷ്ടിക്കാന്‍ കയറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്യാഷ് കൗണ്ടറിന്റെ പൂട്ട് പൊളിച്ചു അകത്തു കയറിയ വിനീഷ് ഇവിടെ സൂക്ഷിച്ചിരുന്ന പാലിയേറ്റീവ് സംഭാവന ബോക്‌സുകള്‍ പൊളിച്ച് പണം എടുത്തു. തുടര്‍ന്ന് സ്‌കൂളിലെ ലോക്കര്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനു ശേഷം ഇവിടെയിരുന്ന് ഇയാള്‍ മദ്യപിച്ചു. മദ്യലഹരിയിലായതോടെ വിനീഷ് ഉറങ്ങിപ്പോയി.

പ്രധാനാധ്യാപികയും മറ്റും എത്തി സ്‌കൂള്‍ തുറന്നപ്പോഴാണ് ഉറങ്ങിക്കിടക്കുന്ന കള്ളനെ കണ്ടത്. ഉടന്‍ സ്‌കൂള്‍ അധികൃതര്‍ ആറ്റിങ്ങല്‍ പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് കള്ളനെ വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക