25
Jun 2025
Tue
25 Jun 2025 Tue

കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിലെ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളായ പോലീസുകാര്‍ പിടിയില്‍. പോലീസ് ഡ്രൈവര്‍മാരായ കെ. ഷൈജിത്ത്, കെ. സനിത്ത് എന്നിവരെ കോഴിക്കോട് താമരശ്ശേരി കോരങ്ങാടുനിന്ന് ആണ് പിടികൂടിയത്. കേസിലെ 11, 12 പ്രതികളായ ഇരുവരേയും കേസില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലാപ്പറമ്പില്‍ ഒരു അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭകേന്ദ്രം ഈ മാസം ആറാംതീയതിയാണ് നടക്കാവ് പോലീസ് റെയ്ഡ് ചെയ്തത്. നടത്തിപ്പുകാരിയായ വയനാട് ഇരുളം സ്വദേശി ബിന്ദുവടക്കം ഒന്‍പതു സ്ത്രീകളെയാണ് ഇവിടെനിന്ന് അന്ന് അറസ്റ്റുചെയ്തത്. തുടർ അന്വേഷണത്തിൽ ആണ് പോലീസുകാരുടെ ഉൾപ്പെടെ സഹായത്തോടെ ആണ് ലൈംഗിക വ്യാപാരം നടന്നതെന്ന് വ്യക്തമായത്. പിന്നാലെയാണ് കെ. ഷൈജിത്ത്, കെ. സനിത്ത് എന്നിവരെ പ്രതിചേര്‍ത്തതും.

ബിന്ദുവിന്റെ സുഹൃത്ത് ഗള്‍ഫിലുള്ള ബാലുശ്ശേരി വട്ടോളിബസാര്‍ സ്വദേശി അമനീഷ് കുമാർ ആണ് കേസിലെ പത്താംപ്രതി. ഇയാളെ പിടികൂടാനുണ്ട്. അനീഷിന്റെ അക്കൗണ്ടില്‍നിന്ന് ഷൈജിത്തിന്റെ അക്കൗണ്ടിലേക്ക് പണം വന്നുവെന്നു അന്വേഷണത്തില്‍ കണ്ടെത്തി. ഷൈജിത്തിന്റെ അക്കൗണ്ട് വിവരങ്ങളും ഏതെല്ലാം ബാങ്കിലാണ് പണം നിക്ഷേപിച്ചിട്ടുള്ളതെന്നും അന്വേഷണസംഘം പരിശോധിച്ചപ്പോൾ പോലീസുകാർ പണം എടുത്തത്തായും കണ്ടെത്ത്തി.
2022 മുതല്‍ പലതവണയായി അക്കൗണ്ടിലേക്ക് പണമെത്തിയതായി വ്യക്തമായിട്ടുണ്ട്. ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവവഴിയാണ് നിക്ഷേപം നടത്തിയത്. ഈ അക്കൗണ്ട് നിയന്ത്രിക്കുന്നത് പെണ്‍വാണിഭകേന്ദ്രത്തിന്റെ നടത്തിപ്പുകാരിയായ ബിന്ദുവാണ്.

കോഴിക്കോട് വിജിലന്‍സ് വിഭാഗത്തിലെ ഡ്രൈവറായിരുന്നു ഷൈജിത്ത്. പെണ്‍വാണിഭക്കേസില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് വന്നതോടെ വിജിലന്‍സില്‍നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റുകയായിരുന്നു. സനിത്തും ഈ സംഘത്തിന് ഒത്താശചെയ്തെന്നും സാമ്പത്തികയിടപാടടക്കം നടത്തിയെന്നുമാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. ഷൈജിത്തും സനിത്തും മൂന്നുവര്‍ഷംമുന്‍പ് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ ജോലിചെയ്യുമ്പോള്‍ ബിന്ദു സമാനമായ കേസില്‍ പിടിയിലായിരുന്നു. അന്ന് തുടങ്ങിയ പരിചയമാണ് പിന്നീട് കൂടുതല്‍ അടുപ്പത്തിലേക്കുനയിച്ചത്.

Policemen accused in the Malaparamba sex racket case arrested. Police drivers K. Shaijith and K. Sanith have been taken into custody. They are the 11th and 12th accused in the case. Both were suspended after being involved in the case.