ബംഗളൂരു: ബലാത്സംഗക്കേസില്‍ എച്ച്.ഡി ദേവ ഗൗഡയുടെ ചെറുമകനും ജെഡിഎസ് മുന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനെന്ന് കോടതി. ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടേതാണ് വിധി.
|
കേസില്‍ ശിക്ഷ നാളെ വിധിക്കും. ഹാസനിലെ പ്രജ്ജ്വലിന്റെ കുടുംബത്തിന്റെ ഫാം ഹൗസില്‍ ജോലിക്കാരിയായ 48-കാരി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.
കേസ് രജിസ്റ്റര്‍ ചെയ്ത് 14 മാസങ്ങള്‍ക്കുള്ളിലാണ് പ്രജ്വല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രജ്വല്‍ രേവണ്ണ രണ്ട് തവണ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ വിഡിയോയില്‍ പ്രചരിപ്പിച്ചുവെന്നുമാണ് കേസ്.
കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത നാലു ബലാത്സംഗ കേസുകളില്‍ ഒന്നിലാണ് രേവണ്ണ കുറ്റക്കാരനാണെന്ന് വിധിച്ചത്.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി രേവണ്ണ നടത്തിയ ലൈംഗികാതിക്രമങ്ങളുടെ വീഡിയോകള്‍ പുറത്തുവന്നത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
പ്രജ്വലിന്റെ ഹാസനിലെ ഫാം ഹൗസിലെ ജോലിക്കാരിയായ 48കാരി നല്‍കിയ പരാതിയാണ് കോടതി ഇപ്പോള്‍ പരിഗണിച്ചത്.
ഹാസനിലെ ഗണ്ണിക്കാഡയിലുള്ള ഫാമിലി ഫാം ഹൗസിലും ബംഗളൂരുവിലെ കുടുംബ വീട്ടിലുമായി മൂന്ന് തവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് കേസ്. വീഡിയോ ഉള്‍പ്പെടെ 26 തെളിവുകള്‍ കോടതി നേരത്തേ പരിശോധിച്ചിരുന്നു.
പ്രജ്വല്‍ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് ഇവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
English News summary
The court has found Prajwal Revanna, grandson of HD Deve Gowda and former JDS MP, guilty in the rape case. The verdict comes from the Special Court of People’s Representatives in Bengaluru.


