26
Dec 2025
Thu
26 Dec 2025 Thu
prime minister church visit

ക്രിസ്മസ് ആഘോഷങ്ങള്‍ക്കു നേരെ സംഘപരിവാരം വ്യാപക ആക്രമണം നടത്തുന്നതിനിടെ ഡല്‍ഹിയില്‍ ക്രൈസ്തവ ദേവാലയം സന്ദര്‍ശിച്ച് പ്രധാനമന്ത്രി. ഡല്‍ഹിയിലെ സിഎന്‍ഐ സഭാ ആസ്ഥാനത്താണ് ഇന്ന് രാവിലെ നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ 8.30ന് പ്രധാനമന്ത്രിക്കു വേണ്ടി ബിഷപ്പ് ഡോ. പോള്‍ സ്വരൂപിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രിക്ക് ബിഷപ്പ് ബൈബിള്‍ സമ്മാനിച്ചു. ബൈബിള്‍ ഏറ്റുവാങ്ങിയ മോദി ബൈബിളില്‍ മുത്തമിട്ടു. സഭാ പ്രതിനിധികളുമായി മോദി കൂടിക്കാഴ്ച്ച നടത്തി.

കേരള ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ചടങ്ങില്‍ പങ്കെടുത്തു. ചില വട്ടുള്ള ആള്‍ക്കാര്‍ ക്രിസ്ത്യാനികള്‍ക്കു നേരെ നടത്തുന്ന ആക്രമണം ബിജെപിയുടെ തലയില്‍ ഇടരുതെന്ന് രാജീവ് ചന്ദ്രശേഖര്‍ ചടങ്ങിനു ശേഷം പ്രതികരിച്ചു.

ബജ്‌റംഗ് ദളിന്റെയും വിഎച്ച്പിയുടെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉള്‍പ്പെടെ ക്രിസ്മസ് ആഘോഷങ്ങളില്‍ വലിയ തോതിലുള്ള ആക്രമണങ്ങള്‍ നടന്നിരുന്നു. പലയിടത്തും ക്രിസ്മസ് അലങ്കാരങ്ങള്‍ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. വിശ്വാസികളെ തെരുവില്‍ നിന്ന് അടിച്ചോടിച്ചു. ഇതിനിടയിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.