11
Jul 2025
Mon
11 Jul 2025 Mon

ന്യൂയോര്‍ക്ക്: തോൽവി അറിയാതെ കുതിച്ച പിഎസ്ജിയെ തകര്‍ത്ത് ക്ലബ് ഫുട്‌ബോള്‍ ലോകകപ്പില്‍ കിരീടം ചൂടി ചെല്‍സി. മറുപടി ഇല്ലാത്ത മൂന്ന് ഗോളിന് ഫ്രഞ്ച് കറുത്തന്മാരെ തകര്‍ത്താണ് ചെല്‍സിയുടെ കുതിപ്പ്. ചെല്‍സിക്കായി കോള്‍ പാമര്‍ ഇരട്ടഗോള്‍ നേടി. 22, 30 മിനിറ്റുകളിലായിരുന്നു പാല്‍മറിന്റെ ഗോളുകള്‍. മൂന്നാം ഗോള്‍ പാല്‍മറിന്റെ അസിസ്റ്റില്‍നിന്ന് ജാവോ പെഡ്രോ (44) നേടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

തുടക്കം മുതൽ ചെൽസി ആക്രമിച്ചു കളിച്ചപ്പോൾ പിഎസ്ജി കാഴ്ചക്കാരായി മാറുന്നതാണ് കണ്ടത്. ഒരു ഘട്ടത്തില്‍പ്പോലും കളിയില്‍ നിയന്ത്രണം നേടാന്‍ ലൂയിസ് എന്റിക്വെയുടെ സംഘത്തിന് കഴിഞ്ഞില്ല. 16 ഗോളടിക്കുകയും ഒരു ഗോള്‍ മാത്രം വഴങ്ങുകയും ചെയ്ത് ആണ് പിഎസ്ജി ഫൈനലില്‍ എത്തിയത്. എന്നാൽ ചാമ്പിയൻസ് ലീഗ് ജെതാക്കളായ ക്ലബ് തീര്‍ത്തും നിറംകെട്ടു. മുൻ മത്സരങ്ങളിൽ എല്ലാം തിളങ്ങിയ അഷ്‌റഫ്‌ ഹക്കീമിയുടെ നേതൃത്വത്തിലുള്ള പ്രതിരോധം മങ്ങി.

മത്സരത്തിന്റെ തുടക്കത്തില്‍ തൊടുത്ത ഒരു ഷോട്ട് പോസ്റ്റിലുരുമ്മി പുറത്തുപോയില്ലായിരുന്നെങ്കില്‍ ആദ്യ പകുതിയില്‍ തന്നെ ഹാട്രിക് തികയ്ക്കാനും പാമറിന് അവസരമുണ്ടായിരുന്നു. കോള്‍ പാമർ തന്നെ ആയിരുന്നു ചെല്‍സിയുടെ ഹീറോ.

FIFA Club World Cup, Chelsea vs PSG highlights:

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക