മുംബൈ: പൂനെയില്‍ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ്സിനുള്ളില്‍ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍. (PUNE RAPE: Accused arrested for raping woman in a bus parked at Pune bus stand) കുടക് സ്വദേശി ദത്താത്രേയ രാംദാസ് ഗാഡെ ആണ് അറസ്റ്റിലായത്.
|
പ്രതിയുടെ ഗ്രാമത്തിടുത്ത ഷിരൂരില്‍ ഒളിച്ചുകഴിയുകയായിരുന്നു പ്രതി. സമീപത്തുള്ള രിമ്പിന്‍ പാടങ്ങങ്ങളിലും മറ്റും പോലീസ് ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇന്നലെ കുടക് ഗ്രാമത്തിലെ വീട്ടില്‍ വെള്ളം കുടിക്കാന്‍ പ്രതിയെന്ന സൂചനയെ തുടര്‍ന്നായിരുന്നു തിരച്ചില്‍.
പതിമൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്. പ്രതിയുടെ ചിത്രം അന്വേഷണ സംഘം പുറത്തുവിട്ടിരുന്നു. പ്രതിയെ കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
പൊലീസ് സ്റ്റേഷന് 100 മീറ്റര്‍ മാത്രം അകലെയുള്ള ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലായിരുന്നു അതിക്രമം നടന്നത്. നാട്ടിലേക്ക് പോകാനുള്ള ബസാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതി യുവതിയെ നിര്‍ത്തിയിട്ടിരുന്ന ബസില്‍ എത്തിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ബസ്സിനുള്ളില്‍ എന്താണ് ഇരുട്ടെന്ന് ചോദിച്ചപ്പോള്‍ ആളുകള്‍ ഉറങ്ങുന്നതിനാല്‍ ലൈറ്റ് ഓഫ് ചെയ്തതാണെന്നായിരുന്നു പ്രതിയുടെ മറുപടി.
സംഭവത്തിന് ശേഷം നാട്ടിലേയ്ക്ക് പോകാനുള്ള മറ്റൊരു ബസ്സില്‍ യുവതി കയറി. ഇതിനിടെ സുഹൃത്തിനെ കാണുകയും യുവതി പീഡന വിവരം വെളിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് സുഹൃത്തിന്റെ നിര്‍ദേശമനുസരിച്ച് യുവതി പൊലീസില്‍ പരാതി നല്‍കി.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി യുവതിയോട് സംസാരിക്കുന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ബസ് സ്റ്റാന്‍ഡിലാണ് കുറ്റകൃത്യം നടന്നത്.





