08
Mar 2023
Sat
08 Mar 2023 Sat

ദോഹ: ഖത്തറിലെ മന്‍സൂറയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണുമരിച്ച മലയാളികളുടെ എണ്ണം മൂന്നായി. കാസര്‍കോഡ് പുളിക്കൂര്‍ സ്വദേശി അഷ്‌റഫ് എന്ന അച്ചപ്പുവിന്റെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയതോടെയാണ് ഇത്. മൃതദേഹം ഹമദ് ആശുപത്രിയിലേക്ക് മാറ്റി.

നിലമ്പൂര്‍ സ്വദേശി ഫൈസല്‍ കുപ്പായി, പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണുറയില്‍ എന്നിവരാണ് നേരത്തേ മരിച്ചത്.