26
Feb 2025
Sat
26 Feb 2025 Sat
R RAJAGOPAL

ന്യൂദല്‍ഹി: ധീരമായ നിലപാടുകളിലൂടെയും ഇടപെടലുകളിലൂടെയും ശ്രദ്ധേയനായ മ്രാധ്യമ പ്രവര്‍ത്തകന്‍ ആര്‍. രാജഗോപാല്‍ ദി ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റര്‍ അറ്റ് ലാര്‍ജ് സ്ഥാനം രാജിവെച്ചു. (R Rajagopal resigns from The Telegraph newspaper)  1996-ല്‍ കൊല്‍ക്കത്തയില്‍ പത്രത്തിന്റെ ജോയിന്റ് ന്യൂസ് എഡിറ്ററായാണ് രാജഗോപാല്‍ ജോലിയില്‍ പ്രവേശിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എഡിറ്റര്‍ പദവിയില്‍ ഏതാനും വര്‍ഷം മുമ്പ് ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകനായ സംഘര്‍ഷന്‍ ഠാക്കൂറിനെ മാനേജ്‌മെന്റ് നിയമിച്ചിരുന്നു. അതിന് ശേഷം പത്രത്തില്‍ മാസാന്ത കോളമാണ് രാജഗോപാല്‍ ചെയ്തിരുന്നത്.

പല തവണ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്ത ടെലഗ്രാഫിന്റെ കിടിലന്‍ തലക്കെട്ടുകള്‍ക്കു പിന്നാല്‍ രാജഗോപാല്‍ ആയിരുന്നു. ആര്‍ രാജഗോപാല്‍ പത്രാധിപരായതിന് ശേഷമാണ് ഭരണകൂടത്തെ തുറന്നു കാട്ടുന്ന തലക്കെട്ടുകള്‍ ടെലഗ്രാഫില്‍ പ്രതക്ഷപ്പെട്ടു തുടങ്ങിയത്.

ALSO READ: ചാലക്കുടിയില്‍ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം തട്ടിയ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്

മണിപ്പൂരില്‍ സംഘര്‍ഷം വ്യാപിപ്പിച്ചപ്പോള്‍ പ്രതികരിക്കാതിരുന്ന പ്രധാനമന്ത്രി ഒടുവില്‍ 79 ദിവസത്തിന് ശേഷം മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ മുതലക്കണ്ണീര്‍ എന്ന സൂചന തലക്കെട്ട് നല്‍കിയാണ് രാജഗോപാല്‍ പ്രതികരിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലെ സ്വാമിമാരുടെ സാന്നിധ്യത്തെ വിമര്‍ശിച്ച് 2023 ബിസി എന്ന തലക്കെട്ടിട്ടതും ഏറെ ശ്രദ്ധേയമായി.

തിരുവനന്തപുരം സ്വദേശിയായ ആര്‍ രാജഗോപാല്‍ ആറു വര്‍ഷത്തോളം ടെലഗ്രാഫിന്റെ പത്രാധിപരായി പ്രവര്‍ത്തിച്ചു. ആനന്ദബസാര്‍ ഗ്രൂപ്പിന്റെതാണ് പത്രം.