
കൊല്ലം: 1960ൽ സ്ഥാപിതമായ തെക്കേ ഇന്ത്യയിലെ പ്രസിദ്ധമായ ഇസ് ലാമിക കലാലയമായ ബാംഗ്ലൂർ സബീലുറഷാദ് അറബിക് കോളജിൽ പഠിച്ചിറങ്ങിയ കേരളത്തിലെ റഷാദിമാരായ പണ്ഡിതന്മാരുടെ കൂട്ടായ്മയായ റഷാദീസ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ നാളെ കൊല്ലം കർബല ഹാളിൽ രാവിലെ എട്ടുമുതൽ റഷാദീസ് സൗഹൃദ സംഗമവും പുസ്തക പ്രകാശനവും ഖുർആൻ വിരുന്നും നടക്കും.
രാവിലെ 9 ന് നടക്കുന്ന പണ്ഡിത സമ്മേളനം മേക്കോൺ സി എൻ ഹസൻ റഷാദി ഉദ്ഘാടനം ചെയ്യും. ഹാഫിസ് എംഇഎം അഷ്‌റഫ് മൗലവി റഷാദി മുഖ്യപ്രഭാഷണം നടത്തും. മുട്ടയ്ക്കാവ് മുഹമ്മദ് സലീം മൗലവി റഷാദി അധ്യക്ഷത വഹിക്കും.
ഉച്ചയ്ക്ക് രണ്ടിന് പുസ്തക പ്രകാശനവും ഖുർആൻ വിരുന്നും നടക്കും. പനയമുട്ടം വി എം ഫത്തഹുദ്ദീൻ റഷാദി പരിപാടി ഉദ്ഘാടനം ചെയ്യും. ഖുർആൻ വിരുന്നും പുസ്തക പ്രകാശനവും ബാംഗ്ലൂർ സബീലുറഷാദ് അറബിക് കോളജ് പ്രഫസർ ഹസ്രത്ത് മൗലാനാ സിറാജുദ്ദീൻ റഷാദി നിർവഹിക്കും. കടുവയിൽ മൻസൂറുദ്ദീൻ റഷാദി അധ്യക്ഷത വഹിക്കും. മൗലാനാ മുഹമ്മദ് ഹമീദ് റഷാദി (തമിഴ്നാട്) മുഖ്യാതിഥിയായിരിക്കും. വണ്ണപ്പുറം മുഹമ്മദ് ഷരീഫ് റഷാദി അനുഗ്രഹ പ്രഭാഷണം നടത്തും.
![]() |
|
ചിന്നക്കട ജുമാ മസ്ജിദ് ഇമാം മൗലവി ജവാദ് മന്നാനി, പട്ടാളം ജുമാ മസ്ജിദ് ഇമാം അബ്ദുസ്സത്താർ മൗലവി, ഹമീദിയ്യ മസ്ജിദ് ഇമാം ഷിബ്‌ലി മൗലവി അൽ ഖാസിമി, കൈതോട് നാസിമുദ്ദീൻ റഷാദി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.