01
Nov 2023
Fri
01 Nov 2023 Fri

ബം​ഗളൂരുവിലെ മാലിന്യക്കൂമ്പാരത്തിൽ നിന്നു പാഴ്വസ്തു ശേഖരിക്കുന്നയാള്ക്ക് കിട്ടിയ 25 കോടി രൂപ വിലമതിക്കുന്ന ഡോളർ കെട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പരിശോധിക്കുന്നു. മാലിന്യകൂമ്പാരത്തിൽ നിന്നു കിട്ടിയ ബാ​ഗിലടക്കം ചെയ്തിരുന്ന 23 ഡോളർ നോട്ടുകെട്ടുകളാണ് ആർബിഐ യഥാർഥമാണോയെന്നു പരിശോധിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നവംബർ ഒന്നിനാണ് പാഴ് വസ്തുക്കൾ ശേഖരിക്കുന്ന സൽമാൻ ഷെയ്ഖിന് ഈ ബാ​ഗ് ലഭിച്ചത്. ഡോളർകെട്ടുകൾ കണ്ട് ഞെട്ടിയ സൽമാൻ ഇത് തന്റെ മുതലാളിയായ ബാപ്പ എന്നയാളുടെ അരികിലെത്തിച്ചു. അദ്ദേഹം സാമൂഹിക പ്രവർത്തകനായ കലീമുല്ലയെ ബന്ധപ്പെടുകയും കലീമുല്ല പൊലീസ് കമ്മീഷണറെ വിവരം ധരിപ്പിക്കുകയുമായിരുന്നു.

കമ്മീഷണർ മൂവരെയും വിളിച്ചുവരുത്തുകയും ഡോളറുകൾ ഏറ്റെടുക്കുകയും ചെയ്തു. രാസവസ്തു പുരണ്ട നിലയിലായിരുന്നു നോട്ടുകൾ. അതിനാൽ തന്നെ ബ്ലാക്ക് ഡോളർ തട്ടിപ്പ് സംഘം ഉപേക്ഷിച്ചതാണോ ഈ നോട്ടുകളെന്ന സംശയവും പൊലീസിനുണ്ട്. തുടർന്നാണ് നോട്ടിന്റെ ആധികാരികത ഉറപ്പുവരുത്താൻ ഇവ റിസർവ് ബാങ്കിന് കൈമാറിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക