25
Dec 2024
Fri
25 Dec 2024 Fri
recording women changing clothes

ധനുഷ്‌കോടി: രാമേശ്വരം ക്ഷേത്രത്തിന് സമീപം പുണ്യസ്‌നാനം കഴിഞ്ഞ് സ്ത്രീകള്‍ വസ്ത്രംമാറുന്നത് ഒളികാമറവച്ച് റെക്കോഡ് ചെയ്യുന്നത് ശീലമാക്കിയ പ്രതികള്‍ വലയില്‍. ഇത്തരത്തില്‍ 200 ഓളം വീഡിയോകളാണ് പ്രതികള്‍ റെക്കോഡ് ചെയ്തത്. പ്രതികളുടെ ഫോണില്‍ നിന്ന് ഇരുന്നൂറില്‍ അധികം വിഡിയോകള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാമേശ്വരം അഗ്‌നി തീര്‍ത്ഥത്തിലെ പുണ്യസ്‌നാനത്തിന് ശേഷം സ്ത്രീകള്‍ക് വസ്ത്രം മാറാനായി ചായക്കടയോട് ചേര്‍ന്ന് ക്രമീകരിച്ച മുറികളില്‍ ഒന്നില്‍നിന്ന് കഴിഞ്ഞ ദിവസം രഹസ്യ ക്യാമറ കണ്ടെത്തിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. കുടുംബത്തോടൊപ്പം രാമേശ്വരത്ത് എത്തിയ പെണ്‍കുട്ടിയാണ് വസ്ത്രം മാറുന്ന മുറിക്കുള്ളില്‍ ഒളിക്യാമറ കണ്ടെത്തിയത്. പെണ്‍കുട്ടി വിവരം കുടുംബത്തെയും പിന്നീട് പൊലീസിനെ അറിയിച്ചു.

സംഭവത്തില്‍ ചായക്കട ഉടമ രാജേഷ് കണ്ണന്‍, കടയില്‍ ജീവനക്കാരന്‍ മീര മുഹമ്മദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് 200 ലേറെ വീഡിയകള്‍ കണ്ടെത്തിയത്. ഇവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുകയോ പണം വാങ്ങി മാറ്റാര്‍ക്കെങ്കിലും വില്‍ക്കുകയോ ചെയ്തിട്ടുണ്ടോ എന്നതുള്‍പ്പെടെ പരിശോധിച്ച് വരികയാണ്. സംഭവത്തിന് പിന്നാലെ പ്രതികളുടെ സ്ഥാപനങ്ങളുടെ ലൈസന്‍സ് ജില്ലാ ഭരണകൂടം റദ്ദാക്കി.

രാമേശ്വരത്തെ ഹോട്ടലുകളിലും വസ്ത്രം മാറാനുള്ള മുറികളിലും പരിശോധന തുടരുകയാണെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

recording women changing clothes after taking a holy bath with a hidden camera.