26
Sep 2024
Sat
26 Sep 2024 Sat
Ronaldo, Talisca, Al Najdi strikes guide Nassr to comfortable win in Saudi Pro League

റിയാദ്: സൗദി പ്രോ ലീഗില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കുതിപ്പ് തുടരുന്നു. റൊണാള്‍ഡോയുടെ അല്‍ നസര്‍, അല്‍ ഇത്തിഫാഖിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ റൊണാള്‍ഡോ ഗോള്‍ നേടിയപ്പോള്‍ ടാലിസ്‌കയും സലിം അല്‍ നജ്ദിയും ഓരോ ഗോളുകള്‍ വീതവും അടിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതിയ പരിശീലകന്‍ സ്റ്റെഫാനോ പിയോളിക്ക് കീഴില്‍ ഇറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ റോണോ വിജയം കണ്ടെത്തുകയായിരുന്നു. ഇത്തിഫാഖിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ 33ാം മിനിറ്റില്‍ തന്നെ അല്‍ നസര്‍ മുന്നിലെത്തി. പെനാല്‍റ്റി ഗോളാക്കി മാറ്റി റൊണാള്‍ഡോ യാണ് അല്‍ നസറിനെ മുന്നിലെത്തിച്ചത്. ആദ്യ പകുതി അല്‍ നസറിന് അനുകൂലമായി അവസാനിച്ചു. തന്റെ കരിയറിലെ 902 മത്തെ ഗോളായിരുന്നു റോണോ ഇന്നലെ നേടിയത്.

 

Al Ettifaq vs Al Nassr highlights, Ronaldo, Talisca, Al Najdi strikes guide Nassr to comfortable win in Saudi Pro League 2024-25:
56ാം മിനിറ്റില്‍ സലിം അല്‍ നജ്ദി അല്‍ നസറിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. സൂപ്പര്‍ താരം സാദിയോ മാനെയുടെ തകര്‍പ്പന്‍ അസിസ്റ്റില്‍ നിന്നായിരുന്നു അല്‍ നജ്ദിയുടെ ഗോള്‍. 70ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം ടാലിസ്‌കയുടെ ഗോളോടെ അല്‍ നസര്‍ വിജയം ഉറപ്പിച്ചു.

വിജയത്തോടെ ലീഗ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് മുന്നേറാനും ക്ലബ്ബിനായി. നാല് മത്സരങ്ങളില്‍ രണ്ട് വിജയവും രണ്ട് സമനിലയും ഉള്‍പ്പടെ എട്ട് പോയിന്റാണ് അല്‍ നസറിന്റെ സമ്പാദ്യം. മൂന്നു മത്സരങ്ങളില്‍നിന്നായി 9 പോയിന്റോടെ അല്‍ ഇത്തിഹാദ് ആണ് ഒന്നാമത്. അത്രയും മത്സരങ്ങളില്‍നിന്ന് അത്രയും പോയിന്റ് ലഭിച്ച അല്‍ ഹിലാല്‍ രണ്ടാമതും നാലുമത്സരങ്ങളില്‍നിന്ന് 9 പോയിന്റുള്ള ഇത്തിഫാഖ് മൂന്നാമതുമാണ്. നേരത്തെ അല്‍ നസറിന്റെ രണ്ട് കളികള്‍ സമനിലയില്‍ അവസാനിച്ചതാണ് ക്ലബ്ബിന് തിരിച്ചടിയായത്.

തിങ്കളാഴ്ചയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. കിങ് കപ്പ് ഓഫ് ചാമ്പ്യന്‍സിന്റെ റൗണ്ട് ഓഫ് മത്സരത്തില്‍ അല്‍ ഹസമാണ് അവരുടെ എതിരാളികള്‍.

 

Al Ettifaq vs Al Nassr highlights, Ronaldo, Talisca, Al Najdi strikes guide Nassr to comfortable win in Saudi Pro League 2024-25: