27
Mar 2024
Thu
27 Mar 2024 Thu
rss attack dyfi worker

തിരുവനന്തപുരം: കിളിമാനൂര്‍ പുളിമാത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ഡിവൈഎഫ്ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗവും കമുകിന്‍കുഴി സ്വദേശിയുമായ പുതുവല്‍ പുത്തന്‍ വീട്ടില്‍ എസ് സുജിത്തിനെയാണ്(24) ആര്‍എസ്എസ് സംഘം വീട്ടില്‍ കയറി വെട്ടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയിയുടെ പോസ്റ്റര്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് അക്രമത്തില്‍ കലാശിച്ചത്. കൈക്കും തലയിലും ഗുരുതര പരിക്കേറ്റ സുജിത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ( RSS attack against DYFI leader in trivandrum )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കമുകിന്‍കുഴി ജംഗ്ഷനില്‍ പതിച്ചിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ ചൊവ്വാഴ്ച്ച നശിപ്പിച്ചിരുന്നു. ഇതിന് പകരമായി ബുധനാഴ്ച വൈകിട്ട് സുജിത്തടക്കമുള്ള സിപിഐഎം പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിക്കാനെത്തിയപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുമായി തര്‍ക്കം ഉണ്ടായി.

ഇതിന്റെ തുടര്‍ച്ചയായാണ് സുജിത്തിനെ രാത്രി വീടുകയറി മാതാപിതാക്കളുടെ മുന്നില്‍ ആക്രമിച്ചത്. വെട്ടുകത്തിയും മണ്‍വെട്ടിയും സിമന്റ്കട്ടയും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ സുജിത്തിന്റെ തലയിലും കൈക്കും പരിക്കേറ്റു. രതീഷ്, ശശികുമാര്‍ തുടങ്ങിയ നാലോളം പ്രാദേശിക ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആയിരുന്നു ആക്രമണമെന്ന് സുജിത്ത് പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കേസില്‍ പ്രതിയായ ആര്‍എസ്എസ് പ്രാദേശിക നേതാവ് രതീഷിനെ സംഭവ സ്ഥലത്തുനിന്ന് കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.