ഗുവാഹത്തി: മേഘാലയയില്‍ ക്രിസ്തുമതത്തില്‍ ഹിന്ദുമതത്തിലേക്കുള്ള പരിവര്‍ത്തനം അതിവേഗത്തിലാക്കി ആര്‍എസ്എസും അനുബന്ധ സംഘടനകളും. (RSS speeding up conversions of Christians into Hindu faith in Meghalaya) ഖാസി ഹില്‍സില്‍ വര്‍ഷം 60 കുടുംബങ്ങള്‍ മതപരിവര്‍ത്തനം ചെയ്തിരുന്നത് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ 500 ആയി വര്‍ധിച്ചു. അഭിജിത് മജുംദാറിന്റെ ഇന്ത്യാസ് ന്യൂ റൈറ്റ് എന്ന പുസ്തകത്തിലാണ് ഇത് സംബന്ധമായ വിവരങ്ങള്‍.
|
ബംഗ്ലാദേശി മുസ്ലിംകളുടെ അനധികൃത കടന്നു കയറ്റത്തെക്കുറിച്ച് ഭീതി ജനിപ്പിക്കുന്ന കഥകള്‍ പ്രചരിപ്പിച്ചാണ് മേഘാലയയിലെ ഗോത്രവര്‍ഗ പ്രദേശങ്ങളില്‍ സംഘപരിവാരം അതിവേഗം പിടിമുറുക്കുന്നത്. ക്രിസ്ത്യന്‍ ചര്‍ച്ചുകളും ഈ പ്രചാരണത്തിന് കൂട്ടുനില്‍ക്കുന്നുണ്ട്.
ഈസ്റ്റ് ഖാസി ഹില്‍സില്‍ ഈയിടെ നടന്ന പരിപാടിയില്‍ 40 ക്രിസ്ത്യന്‍ കുടുംബങ്ങളാണ് മതപരിവര്‍ത്തനം നടത്തിയത്. ഗാരോസ്, ജൈനിറ്റാസ്, ഖാസീസ്, ഹജോങ്, കോച്ച് സമുദായങ്ങള്‍ക്കിടയിലാണ് ആര്‍എസ്എസ് കാര്യമായ മതപരിവര്‍ത്തന പ്രവര്‍ത്തനം നടത്തുന്നത്. സേവാ ഭാരതി, സീമന്ത ചേതനാ മഞ്ജ്, വിഎച്ച്പി, പൂര്‍വ്വ സൈനിക് പരിഷദ് തുടങ്ങിയ സംഘപരിവാര സംഘടനകളാണ് ഇതിന് നേതൃത്വം വഹിക്കുന്നത്.
മേഘാലയയിലെ ചര്‍ച്ചുകള്‍ ആര്‍എസ്എസുമായി കൈകോര്‍ത്തു കൊണ്ടാണ് മുന്നോട്ട് പോകുന്നതെന്ന് മജുംദാര്‍ പറയുന്നു. ഷില്ലോങിലെ ലൈതുംഖ്രയില്‍ ഈയിടെ നടന്ന ആര്‍എസ്എസ് പരിപാടിയില്‍ കാവിക്കൊടി ഉയര്‍ത്തിയത് പ്രദേശത്തെ ചര്‍ച്ചിലെ പുരോഹിതനായിരുന്നു.
ഒരു ഭാഗത്ത് ചര്‍ച്ചുകളെ ഭീഷണിയില്‍ നിര്‍ത്തിയും മറുഭാഗത്ത് ഗോത്രവര്‍ഗക്കാര്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കിയുമാണ് സംഘപരിവാര സംഘടനകള്‍ മേഘാലയയില്‍ മതപരിവര്‍ത്തനം അതിവേഗത്തിലാക്കിയത്.


