27
Jun 2024
Sun
27 Jun 2024 Sun
Ahmed Devar kovil PMA Salam

മലപ്പുറം: അഹമ്മദ് ദേവര്‍ കോവിലിനെ ലീഗിലേക്ക് കൊണ്ട് വരാന്‍ ചര്‍ച്ച നടന്നതായ അഭ്യൂഹം തള്ളി പിഎംഎ സലാം. (Rumors of Ahmed Dewar Kovil joining the Muslim League; PMA Salaam reveals that there was no discussion ) ഐഎന്‍എല്‍ നേതാവും മുന്‍ മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവിലുമായി ചര്‍ച്ച നടത്തിയിട്ടില്ലന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎം സലാം പറഞ്ഞു. ദേവര്‍കോവിലിനെ അവസാനമായി കണ്ടത് രണ്ട് മാസം മുമ്പാണെന്നും പിഎംഎ സലാം പറഞ്ഞു. മുസ്ലിം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലീഗിലേക്ക് ചുവടുമാറുന്നത് സംബന്ധിച്ച് പിഎംഎ സലാമുമായി ദേവര്‍കോവിലുമായും എം കെ മുനീറുമായും ചര്‍ച്ച നടത്തിയെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു പിഎംഎ സലാം. ആരോപണം തള്ളി അഹമ്മദ് ദേവര്‍കോവിലും രംഗത്തെത്തിയിരുന്നു. കള്ളപ്രചാരണമാണ് നടക്കുന്നതെന്നും ഐഎന്‍എലുകാര്‍ക്ക് പോകാന്‍ പറ്റിയ പാര്‍ട്ടിയല്ല ലീഗെന്നുമായിരുന്നു അദ്ദേഹം തിരിച്ചടിച്ചത്.

പിഎംഎ സലാമുമായി അഹമ്മദ് ദേവര്‍കോവില്‍ ചര്‍ച്ച നടത്തിയെന്നും കെ എം ഷാജിയാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നതെന്നുമാണ് ചില വാര്‍ത്താ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ തുടരണമെന്ന ഉപാധി അഹമ്മദ് ദേവര്‍കോവില്‍ മുന്നോട്ട് വെച്ചതായും റിപോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.

മുസ്ലിം ലീഗ് – സമസ്ത തര്‍ക്കത്തില്‍ അഹമ്മദ് ദേവര്‍കോവില്‍ സ്വീകരിച്ച നിലപാട് നല്ല സൂചനയാണെന്ന് കെ എം ഷാജി പ്രതികരിച്ചിരുന്നു. അതുമായി ബന്ധപ്പെട്ടാണ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.

അതേസമയം, മുസ്ലിം ലീഗ് നേതാക്കളുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും ഐഎന്‍എല്ലും താനും ഇടത് മുന്നണിക്കൊപ്പം ഉറച്ച് നില്‍ക്കുമെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സമസ്ത വിഷയത്തില്‍ താന്‍ നടത്തിയ പ്രതികരണം ചിലര്‍ തെറ്റിദ്ധരിച്ചതാകാമെന്നും ലീഗും ഐഎന്‍എല്‍ വിമതരും ചേര്‍ന്നുണ്ടാക്കുന്ന അഭ്യൂഹമാണ് ഇതെല്ലാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐഎന്‍എല്ലിനെ അഹമ്മദ് ദേവര്‍കോവില്‍ പിളര്‍ത്തിയത് ലീഗ് അജണ്ടയുടെ ഭാഗമാണെന്ന് ഐഎന്‍എല്‍ വിമതവിഭാഗം ആരോപിക്കുന്നുണ്ട്. ഇടതു മുന്നണിയില്‍ ചേര്‍ന്ന ഐഎന്‍എല്ലിനെ ദുര്‍ബലപ്പെടുത്താന്‍ ദേവര്‍കോവിലിനെ അടര്‍ത്തിയെടുത്താല്‍ സാധിക്കുമെന്ന് ലീഗ് നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്.