കവി എസ് ജോസഫ് സാഹിത്യ അക്കാദമിയിൽ നിന്നു രാജിവയ്ക്കേണ്ട യാതൊരു കാര്യവുമില്ലെന്ന് അക്കാദമി ചെയർമാൻ കവി സച്ചിദാന്ദൻ ന്യൂസ് ടാഗ് ലൈവിനോട് പറഞ്ഞു. അക്കാദമിയും പുള്ളിയെ അവഗണിച്ചു എന്ന് പറയുന്ന പരിപാടിയും തമ്മിൽ ഒരു ബന്ധവുമില്ല. അദ്ദേഹം രാജിവയ്ക്കാൻ കാരണം കാത്തിരിക്കുകയായിരുന്നുവെന്ന് തോന്നുന്നു. പകരം ആളെ ഉടനെ നോമിനേറ്റ് ചെയ്യുമെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി.
|
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ തന്നെ അവഗണിച്ചുവെന്ന് ആരോപിച്ചാണ് എസ് ജോസഫ് സാഹിത്യ അക്കാദമിയിൽ നിന്ന് രാജിവച്ചത്. കെഎൽഎഫിന്റെ ഡയറക്ടർ സച്ചിമാഷ് ആയിട്ടും കഴിഞ്ഞ മൂന്നു ഫെസ്റ്റിവലുകളിലായി ഓൺലൈൻ ഫെസ്റ്റിവൽ ഉൾപ്പെടെ തന്നെ കെഎൽഎഫിൽ നിന്ന് വിളിച്ചിട്ടില്ലെന്നും എസ് ജോസഫ് കുറ്റപ്പെടുത്തിയിരുന്നു.
സാഹിത്യ അക്കാദമി അവാർഡും ഓടക്കുഴൽ അവാർഡും തിരുവനന്തപുരം പുസ്തകമേള പുരസ്കാരവും കനകശ്രീ അവാർഡും മൂടാടി ദാമോദരൻ പുരസ്കാരവും ലഭിച്ചിട്ടുള്ള തന്നോടുള്ള അവഗണനയുടെ പ്രതികരണമാണ് തന്റെ രാജിയെന്നും ജോസഫ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





