26
Jul 2023
Sat
26 Jul 2023 Sat

റിയാദ്: സെനഗല്‍ സൂപ്പര്‍ താരവും ബയേണ്‍ മ്യുണിക്ക് താരവുമായ സാദിയോ മാനെ അല്‍ നസറിലേക്ക് ചേക്കേറുന്നു. ബയേണ്‍ മ്യുണിക്ക് താരത്തെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചു. ബയേണിന്റെ പുതിയ സീസണിലേക്കുള്ള സ്‌ക്വാഡില്‍ മാനെയുടെ പേരില്ല. സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ നസര്‍ നേരത്തെ മാനെയ്ക്കായി മുന്നിലുണ്ടായിരുന്നു. ബയേണിന് താരവുമായി മുന്നോട്ട് പോവാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നസറില്‍ ചേരാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷമാണ് മാനെ ലിവര്‍പൂള്‍ വിട്ട് ജര്‍മ്മന്‍ ക്ലബ്ബില്‍ എത്തിയത്. എന്നാല്‍ ബയേണിനൊപ്പം മികവ് പുലര്‍ത്താന്‍ താരത്തിന് ആയില്ല. ക്ലബ്ബിലെ താരങ്ങളുമായും പരിശീലകനുമായും മാനെ നല്ല ബന്ധത്തിലായിരുന്നില്ല. ബയേണിനൊപ്പം മാനെ ഏഴ് ഗോളുകളാണ് നേടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>