കെട്ടിടത്തിനുള്ളിലോ ജനലുകളിൽനിന്ന് അകലെയുള്ള മുറികളിലോ അഭയം തേടണം. ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നതുവരെ വീടോ കെട്ടിടമോ വിട്ടുപുറത്തുപോകരുത്. തുറസ്സായ സ്ഥലങ്ങൾ, ജനലുകൾ, ചില്ലുകൾ എന്നിവയിൽനിന്നും ബാൽക്കണി, കെട്ടിടങ്ങളുടെ മേൽക്കൂര എന്നിവിടങ്ങളിൽനിന്നും മാറിനിൽക്കണമെന്നും നിർദേശമുണ്ട്.
|
പുറത്തുള്ള സമയത്താണ് മുന്നറിയിപ്പ് ലഭിക്കുന്നതെങ്കിൽ ഏറ്റവും അടുത്തുള്ള കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുകയോ ഉറപ്പുള്ള മതിൽപോലുള്ള സുരക്ഷിത മറയുടെ പിന്നിൽ അഭയം തേടുകയോ വേണം. ജനക്കൂട്ടങ്ങളിലേക്കോ അപകടസാധ്യതയുള്ള സ്ഥലങ്ങളിലേക്കോ പോകുന്നത് ഒഴിവാക്കണം. ഇത്തരം സാഹചര്യങ്ങളിൽ ദൃശ്യങ്ങൾ പകർത്താനും ശ്രമിക്കരുത്.
വാഹനം ഓടിക്കുന്നതിനിടെ അലർട്ട് ലഭിച്ചാൽ പാലങ്ങളിൽനിന്നും ഉയരം കൂടിയ കെട്ടിടങ്ങളിൽനിന്നും അകലെ റോഡിന്റെ വശത്തേക്ക് വാഹനം ഒതുക്കി നിർത്തണം. അടിയന്തര സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തെ മറ്റ് മേഖലകളിൽ 998 എന്ന നമ്പറിലും ബന്ധപ്പെടാം.
അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെട്ട അധികാരികൾ ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.
മിസൈലുകൾ, ഡ്രോണുകൾ, അവയെ പ്രതിരോധിക്കുന്നതിനുള്ള നടപടികൾ, അവ പതിച്ച സ്ഥലങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പകർത്തുകയോ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ പങ്കുവെക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ALSO READ: സൈനിക വ്യോമാക്രമണത്തിൽ വിവാഹവീട്ടിൽ 30 പേർ കൊല്ലപ്പെട്ടു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





