റിയാദ്: സൗദി അറേബ്യ ഇതാദ്യമായി വിശ്വസുന്ദരി പട്ടത്തിന് മല്‍സരിക്കാനെത്തുന്നു. 27കാരിയായ റൂമി അല്‍ഖഹ്താനിയാണ് രാജ്യത്തിന് വേണ്ടി മല്‍സരത്തിനെത്തുന്നത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പിന്തുണയാണ് സൗദിയുടെ ചരിത്രം തിരുത്തുന്ന ഈ രംഗപ്രവേശനത്തിന് പിന്നില്‍. (Saudi Arabia To Participate In Miss Universe Pageant For 1st Time Ever)
|
സ്ട്രാപ്പില്ലാത്ത ഗൗണ്‍ അണിഞ്ഞു നില്‍ക്കുന്ന ഗ്ലാമര്‍ ചിത്രങ്ങള്‍ അല്‍ഖഹ്താനി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 2024ലെ മിസ് യൂനിവേഴ്‌സ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് റൂമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ആരാണ് റൂമി അല്‍ഖഹ്താനി?
സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ നിന്നുള്ള റൂമി അല്‍ഖഹ്താനി, ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മലേഷ്യയില്‍ നടന്ന മിസ് ആന്‍ഡ് മിസ്സിസ് ഗ്ലോബല്‍ ഏഷ്യനില്‍ പങ്കെടുത്തിരുന്നു. മിസ് സൗദി അറേബ്യ കിരീടത്തിന് പുറമേ, മിസ് മിഡില്‍ ഈസ്റ്റ് (സൗദി അറേബ്യ), മിസ് അറബ് വേള്‍ഡ് പീസ് 2021, മിസ് വുമണ്‍ (സൗദി അറേബ്യ) എന്നീ പദവികളും റൂമി സ്വന്തമാക്കിയിട്ടുണ്ട്.
മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായി മാറിയതോടെയാണ് രാജ്യത്തെ പരമ്പരാഗത രീതികള്‍ പലതും മാറ്റിമറിച്ചത്. സ്ത്രീകള്‍ക്ക് വലിയ സ്വാതന്ത്ര്യം അനുവദിക്കുന്ന പരിഷ്‌കരണ നടപടികള്‍ ഇതില്‍ പ്രധാനമാണ്. സ്ത്രീകള്‍ക്ക് ഡ്രൈവിങിന് അനുമതി നല്‍കിയതും പുരുഷ രക്ഷാകര്‍തൃത്വമില്ലാതെ പാസ്പോര്‍ട്ടിന് അപേക്ഷിക്കാനും അനുമതി നല്‍കിയതും കിരീടാവകാശിയുടെ താത്പര്യ പ്രകാരമാണ്.
മാത്രമല്ല, മദ്യനിരോധനത്തിന് പേരുകേട്ട സൗദി അറേബ്യ, മുസ്ലിം ഇതര നയതന്ത്രജ്ഞര്‍ക്ക് മദ്യം വാങ്ങാന്‍ അനുമതി നല്‍കാന്‍ സമ്മതിച്ചതും സമീപ കാലത്താണ്. രാജ്യത്ത് സിനിമാ തിയേറ്ററുകള്‍ ആരംഭിച്ചതും മുഹമ്മദ് രാജകുമാരന്റെ അധികാര ആരോഹണത്തോടെയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





