സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 18 വര്‍ഷമായി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് നാളെ റിയാദ് കോടതി പരിഗണിക്കും. ജയില്‍ മോചനത്തിനുള്ള ഉത്തരവ് നാളെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അബ്ദുറഹീമിന്റെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട കേസ് കഴിഞ്ഞമാസം പരിഗണിച്ച റിയാദിലെ ക്രിമിനല്‍ കോടതി അന്തിമ വിധി പറയുന്നത് ഡിസംബര്‍ 8 ലേക്ക് നീട്ടി വയ്ക്കുകയായിരുന്നു.
|
ദിയാധനം നല്‍കിയതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം വധശിക്ഷാ ആവശ്യത്തില്‍ പിന്‍മാറിയതിനു പിന്നാലെ കോടതി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കിയെങ്കിലും പബ്ലിക് ഒഫന്‍സുമായി ബന്ധപ്പെട്ട കേസ് തീര്‍പ്പാകാത്തതിനാലാണ് ജയില്‍ മോചനം നീണ്ടു പോയത്. നാളെ ജയില്‍ മോചന ഉത്തരവ് ഉണ്ടായാല്‍ അത് മേല്‍ക്കോടതിയും ഗവര്‍ണറേറ്റും അംഗീകരിക്കുന്നതോടെയേ മോചനം സാധ്യമാവൂ. അതേസമയം, അബ്ദുല്‍റഹീമിന് നാട്ടിലേക്ക് വരാനുള്ള യാത്രാ രേഖകളെല്ലാം റിയാദിലെ ഇന്ത്യന്‍ എംബസി തയ്യാറാക്കിയിട്ടുണ്ട്. അബ്ദുല്‍റഹീമിന്റെ ഉമ്മ റിയാദിലെ ജയിലിലെത്തി മകനെ കഴിഞ്ഞമാസം നേരില്‍കണ്ടിരുന്നു.


