21
May 2024
Thu
21 May 2024 Thu
Saudi national KMCC organising national football fest

ജിദ്ദ: സൗദി നാഷണല്‍ കെഎംസിസി, മര്‍ഹൂം എന്‍ജിനീയര്‍ സി ഹാഷിം സാഹിബിന്റെ നാമദേയത്തില്‍ നാഷണല്‍ ഫുട്‌ബോള്‍ ആരംഭിക്കുന്നു. രുന്ന മെയ് 17ന് ജിദ്ദയില്‍ തുടങ്ങി ജൂലൈ 12ന് റിയാദില്‍ അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത് . സൗദി അറേബ്യയിലെ പ്രധാനപ്പെട്ട എല്ലാ റീജ്യനുകളിലേയും ടീമുകളെ ഉള്‍പ്പെടുത്തി നടത്തുന്ന ആദ്യ ടൂര്‍ണമെന്റാണിത്. ജിദ്ദ, റിയാദ്, ദമ്മാം, യാമ്പു എന്നിവയാണ് ടൂര്‍ണമെന്റിന്റെ ആതിഥേയ നഗരങ്ങള്‍. സൗദി അറേബ്യയിലെ നാലു പ്രവിശ്യകളിലെ ഫുട്‌ബോള്‍ അസോസിയേഷനുകളായ സിഫ്, റിഫ, ഡിഫ, യിഫ തുടങ്ങി അതാത് പ്രവിശ്യകളിലെ കാല്‍പ്പന്ത് കൂട്ടായ്മകളുമായി സഹകരിച്ചാണ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദയില്‍ നിന്ന് മൂന്നും റിയാദില്‍ നിന്നും ദമാമില്‍ നിന്നും രണ്ട് ടീമുകള്‍ വീതവും യാമ്പുവില്‍ നിന്ന് ഒരു ടീമുമാണ് മല്‍സരത്തിനായി ബൂട്ട് കെട്ടുന്നത്. സൗദി പ്രവാസികള്‍ക്കിടയില്‍ ഇതു വരെ നടന്ന ടൂര്‍ണമെന്റിലെ ഏറ്റവും വലിയ പ്രൈസ് മണിയാണ് വിജയികളെ കാത്തിരിക്കുന്നത്.

സൗദി അറേബ്യയിലെ വിവിധ അസോസിയേഷനുകളില്‍ കളിക്കുന്ന മികച്ച കളിക്കാരും ഐ-ലീഗ്, സന്തോഷ് ട്രോഫി എന്നിവയില്‍ തിളങ്ങിനില്‍ക്കുന്ന താരങ്ങളും കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷ. ഉദ്ഘാടന മത്സരം ജിദ്ദയിലും മറ്റു ഗ്രൂപ്പ് തല മത്സരങ്ങള്‍ വിവിധ നഗരങ്ങളിലും സെമി ഫൈനല്‍ ദമാമിലും ജിദ്ദയിലുമായിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്. കലാശ പോരാട്ടം തലസ്ഥാന നഗരിയായ റിയാദില്‍ നടക്കും. ടൂര്‍ണമെന്റിനോടനുബന്ധിച്ച് അനേകം സമ്മാനങ്ങള്‍ കാണികള്‍ക്കുമുണ്ട്. ലക്കീ ഡ്രോ കൂപ്പണുകളും വിവിധ തരത്തിലുള്ള മറ്റനേകം സമ്മാനങ്ങളും ഭാഗ്യശാലികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ജിദ്ദയിലെ റമദാ ഹോട്ടലില്‍ സംഘാടകര്‍ ഒരുക്കിയ വാര്‍ത്താസമ്മേളനത്തില്‍ സൗദി നാഷണല്‍ കെഎംസിസി പ്രസിഡന്റ് കുഞ്ഞുമോന്‍ കാക്കിയ, ട്രഷറര്‍ അഹമ്മദ് പാളയാട്ട്, വൈസ് പ്രസിഡന്റ് നിസാം മമ്പാട്, നാഷണല്‍ സ്പോര്‍ട്‌സ് വിങ് ചെയര്‍മാന്‍ ബേബി നീലാബ്ര, കോഓഡിനേറ്റര്‍ മുജീബ് ഉപ്പട, വൈസ് ചെയര്‍മാന്‍ അബൂ കട്ടുപ്പാറ, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്രറി വി.പി മുസ്തഫ, മക്ക കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ പങ്കെടുത്തു.