20
Feb 2025
Fri
20 Feb 2025 Fri
Saudi Riyal offical symbol

ജിദ്ദ: സൗദി അറേബ്യയുടെ കറന്‍സിയായ റിയാലിന് ഔദ്യോഗിക ചിഹ്നം. പുതിയ ചിഹ്നത്തിന് ഭരണാധികാരി സല്‍മാന്‍ രാജാവ അംഗീകാരം നല്‍കി.(Saudi Riyal official symbol unveiled)  ഇത് രാജ്യത്തിന്റെ ദേശീയ കറന്‍സിയുടെ ഐഡന്റിറ്റിയെ ശക്തിപ്പെടുത്തുന്ന ചരിത്രപരമായ തീരുമാനമാണെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) ഗവര്‍ണര്‍ അയ്മന്‍ അല്‍ സയാരി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സൗദി അറേബ്യയുടെ സാമ്പത്തിക സ്വത്വം ഉയര്‍ത്തിക്കാട്ടുന്നതിന ഈ തീരുമാനം സഹായിക്കും. വിവിധ വകുപ്പുകളുമായി സംയോജിച്ച സാമ്പത്തിക, വാണിജ്യ ഇടപാടുകളില്‍ റിയാലിന്റെ ഔദ്യോഗിക ചിഹനം ക്രമേണ പ്രയോഗത്തില്‍ വരുത്തുമെന്ന് അല്‍സയാരി വ്യക്തമാക്കി.

ദേശീയ സ്വത്വം പ്രോത്സാഹിപ്പിക്കുന്നതിനും പ്രധാന ആഗോള കറന്‍സികളില്‍, പ്രത്യേകിച്ച് ജി20 രാജ്യങ്ങളുടെ സാമ്പത്തിക ചട്ടക്കൂടിനുള്ളില്‍ സൗദി റിയാലിനെ പ്രധാനമായി സ്ഥാപിക്കുന്നതിനുമാണ് ഔദ്യോഗിക ചിഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

സാംസ്‌കാരിക മന്ത്രാലയം, മാധ്യമ മന്ത്രാലയം, സൗദി സറ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ മെട്രോളജി ഓര്‍ഗനൈസേഷന്‍ എന്നിവയുള്‍പ്പെടെ ചിഹ്നം വികസിപ്പിക്കുന്നതില്‍ പങ്കുവഹിച്ച എല്ലാ സ്ഥാപനങ്ങള്‍ക്കും ഗവര്‍ണര്‍ നന്ദി അറിയിച്ചു.

അറബിക് കാലിഗ്രാഫിയില്‍നിന്ന് ഉരുത്തിരിഞ്ഞ രൂപകല്‍പ്പനയില്‍ ദേശീയ കറന്‍സിയായ ‘റിയാല്‍’ എന്ന വായിച്ചെടുക്കാന്‍ സാധിക്കുന്ന രൂപത്തിലാണ് ചിഹ്നം.

സൗദി റിയാല്‍ ചിഹ്നം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

സൗദി റിയാല്‍ ചിഹ്നം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട എട്ടു മാനദണ്ഡങ്ങളും വ്യവസ്ഥകളും കര്‍ശനമായി പാലിക്കണമെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) ആവശ്യപ്പെട്ടു. ഏതു ഭാഷകളില്‍ ഉപയോഗിക്കുമ്പോഴും റിയാല്‍ ചിഹ്നം സംഖ്യയുടെ ഇടതുവശത്താണ് ഉപയോഗിക്കേണ്ടത്.

saudi riyal symbol guidelines

സംഖ്യക്കും റിയാല്‍ ചിഹ്നത്തിനും ഇടയില്‍ അകലം ഉണ്ടായിരിക്കണം. റിയാല്‍ ചിഹ്നത്തിന്റെ നിശ്ചിത അനുപാതവും ജ്യാമിതീയ ഘടനയും നിലനിര്‍ത്തണം. ചിഹ്നത്തിന്റെ ഉയരം ടെക്സ്റ്റ് ഉയരവമായി പൊരുത്തപ്പെടണം. ചിഹ്ന ദിശയും ടെക്സ്റ്റ് ദിശയും പൊരുത്തം വേണം.

ആകൃതികള്‍ക്കുള്ളില്‍ ചിഹ്ന ഉയരത്തിന്റെ മൂന്നിലൊന്ന് ഭാഗത്തിന് തുല്യമായ ഇടം ശൂന്യമായി നിലനിര്‍ത്തണമെന്നും പശ്ചാത്തലങ്ങളുമായി വര്‍ണ വ്യത്യാസം നിലനിര്‍ത്തണമെന്നും സാമ ആവശ്യപ്പെട്ടു.