27
Apr 2024
Thu
27 Apr 2024 Thu
sdpi support to udf ashraf moulavi

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച എസ്ഡിപിഐ നിലപാട് തിരുത്തേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. എസ്ഡിപിഐയുടെ പിന്തുണ വേണ്ട എന്ന് യുഡിഎഫ് പ്രഖ്യാപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ( SDPI comment about congress-rejection of support )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദേശീയ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളെ പിന്തുണക്കാന്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. അത് പരസ്പര ധാരണയുടെയോ ചര്‍ച്ചയുടെയോ അടിസ്ഥാനത്തില്‍ എടുത്തതല്ല. ഇന്ത്യയുടെ മതേതര ജനാധിപത്യ സ്വഭാവം സംരക്ഷിക്കാനും ഭരണഘടന സംരക്ഷിക്കാനും ബിജെപിയെ അകറ്റി നിര്‍ത്തുന്നതിന് പാര്‍ട്ടി സ്വീകരിച്ച നിലപാടാണ്. ആ സാഹചര്യം മാറാത്തത് കൊണ്ട് തന്നെ യുഡിഎഫിന് പിന്തുണ പിന്‍വലിക്കേണ്ട അടിയന്തര സ്ഥിതി ഇല്ലെന്നും അഷ്‌റഫ് മൗലവി പറഞ്ഞു. അതേസമയം, യുഡിഎഫിന്റെ നിലപാട് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ അല്ലാത്തത് കൊണ്ട് തന്നെ യുഡിഎഫ് തള്ളിപ്പറഞ്ഞത് ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതായി കരുതുന്നില്ല. യുഡിഎഫിന്റെ ഘടക കക്ഷിയായ മുസ്ലിം ലീഗിന് സ്വന്തം കൊടി മടക്കി വേക്കേണ്ടി വന്നതു പോലുള്ള ആത്മാഭിമാന ക്ഷതമൊന്നും പാര്‍ട്ടിക്ക് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.