ബാലരാമപുരം : സംവരണ സമൂഹങ്ങളുടെ അധികാര – ഔദ്യോഗിക – വിഭവ മേഖലയിലെ പങ്കാളിത്തം കൃത്യമായി അറിയുവാന്‍ ജാതി സെന്‍സസ് നടപ്പാക്കുക എന്ന ആവശ്യവുമായി എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി കേരളത്തിലെ നൂറ്റിനാല്‍പത് എംഎല്‍എമാര്‍ക്കും നിവേദനം നല്‍കുന്നതിന്റെ ഭാഗമായി കോവളം നിയേജക മണ്ഡലം എംഎല്‍എ അഡ്വ. എം വിന്‍സെന്റിന് എസ്ഡിപിഐ ജില്ലാ ട്രഷറര്‍ ഷംസുദ്ദീന്‍ നിവേദനം നല്‍കി.
|
സംവരണത്തിന് അര്‍ഹരായ എസ് സി, എസ്ടി, മുസ്‌ലിം പിന്നാക്ക വിഭാഗങ്ങളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും ജാതിതിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമായാല്‍ മാത്രമേ അവര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ സാധിക്കുകയുള്ളൂവെന്ന് എസ്ഡിപിഐ ജില്ലാ ട്രഷറര്‍ ഷംസുദ്ദീന്‍ പറഞ്ഞു. എസ്ഡിപിഐ കോവളം മണ്ഡലം പ്രസിഡന്റ് ഷാഹിര്‍ മാസ്റ്റര്‍, ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് അംഗം എം സക്കീര്‍ ഹുസൈന്‍, എസ്ഡിപിഐ ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ എം ഹാജാഹുസൈന്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.


