15
Jan 2025
Thu
ബാലരാമപുരം: മഹാത്മാഗാന്ധി രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് ഗാന്ധിയെ കൊന്നവർ ഇന്ത്യയെ കൊല്ലുന്നു എന്ന പ്രമേയത്തിൽ എസ്ഡിപിഐ ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ഘാതകൻ നാഥൂറാം വിനായക് ഗോഡ്സെയെ പ്രതീകാത്മകമായി തൂക്കിലേറ്റി. എസ്ഡിപിഐ ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഷാജിയുടെ അദ്ധ്യക്ഷതയിൽ ആചരിച്ച ഭീകരവിരുദ്ധ ദിനം എസ്ഡിപിഐ കോവളം മണ്ഡലം വൈസ് പ്രസിഡൻ്റ് ഷെഫീഖ് ഉത്ഘാടനം ചെയ്തു.
![]() |
|
രാജ്യത്ത് നടന്നിട്ടുള്ള ഒന്നാമത്തെ ഭീകര ആ ക്രമണമാണ് ഗാന്ധി വധമെന്നു മണ്ഡലം വൈസ് പ്രസിഡൻ്റ് ഷെഫീഖ് ആരോപിച്ചു.എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഷമീർ, വൈസ് പ്രസിഡൻ്റ് ഷബീർ റോഷൻ, ജോയിൻ്റ് സെക്രട്ടറി മുനീർ തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു.