കല്‍പ്പറ്റ: മുണ്ടേരിയില്‍ ജനകീയ തിരച്ചിലിനിടെ വനത്തില്‍ കുടുങ്ങിയ 14 അംഗ SDPI റെസ്‌ക്യൂ ടീം സുരക്ഷിതമായി തിരിച്ചെത്തി. തിരച്ചിലിനിടെ വ്യാപകമായ മഴപെയ്തതോടെയാണ് കുടുങ്ങിയതെന്ന് സംഘത്തിലെ നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു.
|
ഇന്ന് പുലര്‍ച്ചെ 5.45ന് ജില്ലാ ജനറല്‍ സെക്രട്ടറി മുര്‍ഷിദ് ഷമീമിന് സംഘവുമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിരുന്നു. തേയില തോട്ടത്തില്‍ സംഘം സുരക്ഷിതരാണെന്ന് മുര്‍ഷിദ് ഷമീം അറിയിച്ചു.
ചൊവ്വാഴ്ച തിരച്ചിലിനു പോയ സംഘം ചാലിയാര്‍ പുഴയില്‍ വെള്ളമുയര്‍ന്നതോടെയാണ് വനത്തില്‍ കുടുങ്ങിയ്ത. ഇവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ ആശങ്ക ഉയര്‍ന്നിരുന്നു. ഇതിനിടെ തങ്ങള്‍ സുരക്ഷിതരാണെന്ന ശബ്ദസന്ദേശം റെസ്‌ക്യൂടീം അംഗങ്ങള്‍ അയച്ചിരുന്നു.
പുഴയിലെ ഒഴുക്ക് കുറയുന്നുണ്ടെന്നും അങ്ങനെയാണെങ്കില്‍ രാവിലെ പതിനൊന്നോടെ തിരിച്ചെത്താനാകുമെന്ന് കരുതുന്നതെന്നും എസ്ഡിപിഐ നേതൃത്വം അറിയിച്ചു.മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഭാഗമായി ജനകീയ തിരച്ചിലിനായി സൂചിപ്പാറയ്ക്ക് സമീപത്തേക്ക് പോയവരാണ് ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വനത്തില്‍ കുടുങ്ങിപ്പോയത്. ചൊവ്വ ഉച്ചയോടെ മുണ്ടക്കൈയിലും ചൂരല്‍മലയിലും കനത്ത മഴ പെയ്തതാണ് പുഴയിലെ കുത്തൊഴുക്കിന് കാരണമായത്.





