14
May 2024
Thu
14 May 2024 Thu
SDPI wants District Collector to intervene in Vadakara communal polarization

കോഴിക്കോട്: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രത്യക്ഷമായും പരോക്ഷമായും വടകര ലോക്‌സഭാ മണ്ഡലത്തില്‍ ഉയര്‍ന്നുവന്ന വര്‍ഗീയ ധ്രുവീകരണം സംഘര്‍ഷത്തിലേക്ക് നീങ്ങാതിരിക്കാന്‍ ജില്ലാ കലക്ടര്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ദീര്‍ഘകാലം സംഘര്‍ഷങ്ങളുടെ ഭൂമിയായി മാറിയിരുന്ന വടകര, നാദാപുരം, കുറ്റ്യാടി ഭാഗങ്ങള്‍ ഇപ്പോള്‍ സമാധാന പാതയിലാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് വിട നല്‍കി മാനവികത ഉയര്‍ത്തിപ്പിടിക്കാന്‍ ആണ് പ്രദേശത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരുടെ ഭാഗത്തുനിന്ന് വരുന്ന പ്രസ്താവനങ്ങളും അഭിമുഖങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും അത്യന്തം ആശങ്ക ഉളവാക്കുന്നതാണ്.(SDPI wants District Collector to intervene in Vadakara communal polarization)

whatsapp വടകരയിലെ വര്‍ഗീയ ധ്രുവീകരണം കലക്ടര്‍ ഇടപെടണം: എസ്ഡിപിഐ
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേതാക്കളുടെ മറ പിടിച്ചു സോഷ്യല്‍ മീഡിയ പോരാളികള്‍ ഉണ്ടാക്കുന്ന അതി വര്‍ഗീയത കൂടുതല്‍ മുറിവുകള്‍ സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. ആയതിനാല്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു പ്രദേശത്തെ ശാശ്വത സമാധാനം ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ വാഹിദ് ചെറുവറ്റ, കെ ജലീല്‍ സഖാഫി, ജനറല്‍ സെക്രട്ടറിമാരായ എന്‍ കെ റഷീദ് ഉമരി , എപി നാസര്‍, ജില്ലാ സെക്രട്ടറിമാരായ, കെ.പി ഗോപി, റഹ്‌മത്ത് നെല്ലൂളി, കെ. ഷമീര്‍, അഹമ്മദ് പിടി, ട്രഷറര്‍ ടി കെ അസീസ് മാസ്റ്റര്‍, അംഗങ്ങളായ, പിവി ജോര്‍ജ്, ബാലന്‍ നടുവണ്ണൂര്‍, സരിത ജി , ജുഗല്‍ പ്രകാശ്, എം അഹമ്മദ് മാസ്റ്റര്‍, നാസര്‍ മാസ്റ്റര്‍ പേരോട്, പി ടി അബ്ദുല്‍ കയ്യൂം, ഷറഫുദ്ദീന്‍ പി പി വടകര, സലീം കാരാടി , അഡ്വ ഇ.കെ മുഹമ്മദലി, എംഅഹമ്മദ് മാസ്റ്റര്‍, കെ.കെ ഫൗസിയ, എഞ്ചിനിയര്‍ എം.എ സലീം, ടി പി മുഹമ്മദ്, ഷംസീര്‍ ചോമ്പാല സംസാരിച്ചു.

\