29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
ഇന്ത്യന്‍ കുടിയേറ്റക്കാരെയും വഹിച്ചുള്ള രണ്ടാമത്തെ US വിമാനം നാളെയെത്തും; കൂടുതലും പഞ്ചാബികള്‍, കുടിയേറ്റക്കാരുടെ സംസ്ഥാനം തിരിച്ചുള്ള പട്ടിക

ന്യൂഡല്‍ഹി: ഇന്ത്യക്കാരായ കുടിയേറ്റക്കാരെയും വഹിച്ചുള്ള രണ്ടാമത്തെ യു.എസ് വിമാനം നാളെയെത്തും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശത്തിന് പിന്നാലെയാണ് പുതിയ സംഘത്തിന്റെ മടക്കം. 119 പേരടങ്ങുന്ന രണ്ടാമത്തെ സംഘം നാളെയും മറ്റന്നാളുമായി ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വിമാനങ്ങളിലായി ഇവരെ അമൃതസറില്‍ ആകും എത്തിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെക്‌സികോ അതിര്‍ത്തിയിലൂടെയും മറ്റ് പാതകള്‍ വഴിയും അനധികൃതമായി യുഎസിലേക്ക് കുടിയേറിയവരാണ് ഈ വ്യക്തികള്‍ എന്നും ഇവരുടെ പക്കല്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളില്ലായിരുന്നു എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെ.്തു. 104 പേരടങ്ങുന്ന ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ ഫെബ്രുവരി അഞ്ചിന് സൈനിക വിമാനത്തില്‍ തിരിച്ചെത്തിച്ചിരുന്നു. കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിപ്പിച്ച് ഇന്ത്യക്കാരെ നാടുകടത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇതിനിടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെ പുതിയ സംഘത്തെയും നാട്ടിലേക്ക് തിരിച്ചയക്കുന്നത്.

യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് അനധികൃത കുടിയേറ്റക്കാരെ യുഎസ് പുറത്താക്കിത്തുടങ്ങിയത്. 18,000 ത്തോളം ഇന്ത്യക്കാര്‍ അനധികൃതമായി യുഎസില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ ഭരിഭാഗവും ഗുജറാത്തികളാണ്.

അതേസമയം, നാളെ ഇന്ത്യയിലെത്തുന്ന വിമാനത്തില്‍ കൂടുതലും പഞ്ചാബികളാണ്.

നാളെയെത്തുന്ന യാത്രക്കാരുടെ സംസ്ഥാനം തിരിച്ചുള്ള കണക്ക്:

  • പഞ്ചാബ്: 67.
    ഹരിയാന: 33 ഗുജറാത്ത്: 8
    ഉത്തര്‍ പ്രദേശ് : 3
    രാജസ്ഥാന്‍: 2
    മഹാരാഷ്ട്ര: 2
    ജമ്മു കശ്മിര്‍, ഹിമാചല്‍ പ്രദേശ്: 1

second flight carrying Indian migrants will arrive tomorrow

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement