27
Dec 2024
Thu
27 Dec 2024 Thu
rupee value down

ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ റെക്കോഡ് തകര്‍ച്ച. ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു.(Share market: Rupee at historic low; best time for expatriates to send money home)  12 പൈസയുടെ നഷ്ടത്തോടെ 85.06 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സര്‍വകാല റെക്കോര്‍ഡ് ആണ് ഇത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതും വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയെ ബാധിച്ചത്.

നാട്ടിലെ മൂല്യം നോക്കി പണം അയക്കുന്ന പ്രവാസികള്‍ക്ക് പറ്റിയ അവസരമാണിത്. ദിര്‍ഹത്തിനും ദീനാറിനും റിയാലിനുമെല്ലാം ഈ സമയം നാട്ടിലേക്കയച്ചാല്‍ കൂടുതല്‍ ഇന്ത്യന്‍ രൂപ കിട്ടും.

ALSO READ: ഇനി കൃത്യസമയത്ത് പാഴ്‌സല്‍ ഇനി പറന്നെത്തും; ഡ്രോണ്‍ ഡെലിവറി സര്‍വീസുമായി ദുബൈ; ആദ്യ ഓര്‍ഡര്‍ കിരീടാവകാശിക്ക് | കാണാം Video

അതേ സമയം, തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലേറെ പോയിന്റ് കൂപ്പുകുത്തി.

നിലവില്‍ 80,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് സെന്‍സെക്‌സ്. 79,000ല്‍ താഴെ പോകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 24000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് നിഫ്റ്റി.

പ്രതീക്ഷിച്ച പോലെ തന്നെ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതാണ് പ്രധാനമായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. യുഎസ് ഫെഡറല്‍ റിസര്‍വ് 25 ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയത്.

കഴിഞ്ഞ രണ്ടുദിവസം സെന്‍സെക്‌സ് 1500ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. ഏറ്റവുമധികം നഷ്ടം നേരിട്ടത് ഐടി, ഓട്ടോ, ബാങ്ക് ഓഹരികളാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.