25
Jan 2025
Sun
25 Jan 2025 Sun
Saif Ali Khan attacker

മുംബൈ: നടന്‍ സെയ്ഫ് അലി ഖാനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പോലീസ്. (Shariful Islam was not the only one who attacked Saif Ali Khan; Police suspect there may be more people involved) അക്രമം നടത്തിയ ബംഗ്ലാദേശി പൗരനായ ശരീഫുല്‍ ഇസ്ലാമിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ റിമാന്‍ഡ് ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായി സംശയമുണ്ടെന്നും കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും പൊലീസ് പറഞ്ഞത്. തുടര്‍ന്ന് ശരീഫുലിന്റെ പൊലീസ് കസ്റ്റഡി ഈ മാസം 29 വരെ കോടതി നീട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനുവരി 16-ന് രാത്രി ബാന്ദ്രയിലെ വസ്തിയില്‍ വെച്ചാണ് സെയ്ഫിന് കുത്തേറ്റത്. ആക്രമണസമയത്ത് സെയ്ഫ് ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങള്‍ ഫൊറന്‍സിക്ക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

പ്രതിയുടെ വസ്ത്രത്തില്‍ പടര്‍ന്ന രക്തം സെയ്ഫിന്റെ തന്നെയാണോയെന്ന് ഉറപ്പുവരുത്താനാണ് ഫൊറന്‍സിക് പരിശോധനയെന്ന് പൊലീസ് പറഞ്ഞു.

ജനുവരി 19നാണ് ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ശരീഫുല്‍ ഇസ്ലാം അറസ്റ്റിലായത്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

കത്തി എവിടെ നിന്ന് വാങ്ങി എന്നതിനും പ്രതി വ്യക്തമായ ഉത്തരം നല്‍കിയിട്ടിലെന്നും പൊലീസ് പറഞ്ഞു. സെയ്ഫിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വിരലടയാളങ്ങള്‍ ശരീഫുലിന്റെത് തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്.