15
Apr 2025
Thu
15 Apr 2025 Thu
Aparna Johns and Shine Tom Chacko

കൊച്ചി: ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന ആരോപണവുമായി പുതുമുഖനടി. (Shine Tom Chacko mibehaved with me: Aparna Johns) നടി വിന്‍സി അലോഷ്യസിന്റെ പരാതിക്ക് പിന്നാലെയാണ് നടി അപര്‍ണ ജോസ് ആരോപണവുമായെത്തിയിരിക്കുന്നത്. വിന്‍സി അലോഷ്യസ് പറഞ്ഞതെല്ലാം ശരിയാണെന്ന് അപര്‍ണ സ്ഥിരീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൂത്രവാക്യം സിനിമയുടെ സെറ്റില്‍ ഷൈന്‍ തന്നോടും മോശമായി പെരുമാറി. ലൈംഗിക ചുവയോടെയുള്ള തീര്‍ത്തും മോശമായ സംസാരമായിരുന്നു ഷൈനിന്റേതെന്നും ഷൂട്ടിങ്ങിനിടയില്‍ ഇത് വലിയ ബുദ്ധിമുട്ടായെന്നും നടി മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തില്‍ ഷൂട്ടിനിടയില്‍ തന്നെ ഐ.സി അംഗത്തോട് പരാതി പറഞ്ഞിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

തന്റെ പരാതിയില്‍ ഇന്റേണല്‍ കംപ്ലയ്ന്റ്‌സ് കമ്മിറ്റി ഉടനെ പരിഹാരമുണ്ടാക്കിയെന്നും ഓസ്ട്രേലിയയില്‍ കഴിയുന്ന അപര്‍ണ പറഞ്ഞു. വിന്‍സി പറഞ്ഞതെല്ലാം ശരിയാണ്.

ALSO READ: സൗദിയിലെ ജുബൈലില്‍ വാഹനാപകടം; നാല് പ്രവാസികള്‍ കൊല്ലപ്പെട്ടു

താനും കൂടെ ഇരിക്കുമ്പോഴാണ് വെള്ളപ്പൊടി ഷൈന്‍ തുപ്പിയത്. അത് മയക്കുമരുന്നാണോയെന്ന് അറിയില്ല. വിവരങ്ങള്‍ അമ്മ സംഘടനയ്ക്കും കൈമാറിയിട്ടുണ്ട്. ഓസ്‌ട്രേലിയലില്‍ ജീവിക്കുന്നതിനാല്‍ നിയമനടപടികള്‍ ഉണ്ടായാല്‍ ഭാഗമാകുന്നതില്‍ നിലവില്‍ പരിമിതികളുണ്ട്. നാട്ടിലായിരുന്നെങ്കില്‍ ഉറപ്പായും മുന്നോട്ട് പോകുമായിരുന്നെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ ദിവസം നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ പരാതിയില്‍ സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിക്ക് നടി വിന്‍സി അലോഷ്യസ് മൊഴി നല്‍കിയിരുന്നു. നടനെതിരെ നിയമ നടപടിക്ക് ഇല്ലെന്ന നിലപാട് വിന്‍സി ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇന്റേണല്‍ കമ്മിറ്റിയുടെയും ഫിലിം ചേംബറിന്റെയും നടപടികളില്‍ തൃപ്തിയുണ്ടെന്നും വിന്‍സി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സൂത്രവാക്യം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്നായിരുന്നു വിന്‍സി അലോഷ്യസിന്റെ പരാതി.

അതേസമയം, സിനിമാ ലോകത്തെ ലഹരിക്ക് തടയിടാന്‍ ശനിയാഴ്ച സിനിമാ സംഘടനകളുടെ യോഗം വിളിച്ച് പൊലീസ്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരുടെയും വിതരണക്കാരുടെയും പട്ടിക തയാറാക്കി. ലഹരി ഉപയോഗത്തേക്കുറിച്ച് വിവരം നല്‍കുന്ന നടികള്‍ ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിച്ച് കേസെടുക്കുന്ന പദ്ധതി തയാറാക്കിയെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം.

ഷൈന്‍ ടോം ചാക്കോയുടെ ഓട്ടത്തിന് മുന്‍പ് തന്നെ സിനിമയിലെ ലഹരിയേക്കുറിച്ച് പൊലീസ് അന്വേഷിച്ചിറങ്ങിയിരുന്നു. ലഹരി ഉപയോഗം വ്യാപകമെന്നാണ് കണ്ടെത്തല്‍. ലൊക്കേഷനും കാരവനും ഹോട്ടലുമെല്ലാം മറകളാക്കി അഭിനേതാക്കള്‍ മുതല്‍ അണിയറപ്രവര്‍ത്തകര്‍ വരെ ലഹരി ഉപയോഗിക്കുന്നു. ക്ഷീണം കൂടാതെ കൂടുതല്‍ സമയം ജോലിയെടുക്കലടക്കം പലലക്ഷ്യങ്ങള്‍. സ്ഥിരമായി ഉപയോഗിക്കുന്നവരുടെയും ഏതാനും വിതരണക്കാരുടെയും പട്ടികയും തയാറാക്കി. ഇനി പൊലീസിന്റെ ആക്ഷന്‍ സമയമാണ്. സിനിമ സംഘടനകള്‍ സഹകരണം അറിയിച്ചതിനാല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനേക്കുറിച്ച് ആലോചിക്കാന്‍ ശനിയാഴ്ച കൊച്ചിയില്‍ സംയുക്ത യോഗം ചേരും.