|
മുംബൈ: ബല്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 കുറ്റവാളികളെയും മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരേ പ്രതികരണവുമായി ശിവസേന മുഖപത്രം സാമ്ന. ബലാത്സംഗ കേസിലെ പ്രതികളെ ആദരിക്കുന്നതാണോ ഹിന്ദു സംസ്‌കാരമെന്ന് സാമ്ന ചോദിച്ചു. മുസ്ലിം ആണെന്നതിന്റെ പേരില്‍ അവര്‍ക്കെതിരായ കുറ്റകൃത്യം പൊറുക്കാനാകുന്നതല്ലെന്നും സാമ്ന വ്യക്തമാക്കി. സാമ്നയിലെ ‘റോഖ്തോക്ക്’ കോളത്തിലാണ് ബല്‍ക്കീസ് ബാനു വിഷയം പരാമര്‍ശിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും മൗനത്തെയും സാമ്ന കുറ്റപ്പെടുത്തി. പ്രധാനമന്ത്രി പ്രസംഗിക്കുന്നതൊന്നും നടപ്പാക്കുന്നത് മറ്റൊന്നുമാണെന്ന് എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ അഭിപ്രായപ്പെട്ടിരുന്നു. പവാറിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് ബല്‍ക്കീസ് ബാനു കേസിലെ പ്രധാനമന്ത്രിയുടെ സമീപനം. സ്വാതന്ത്ര്യദിനത്തില്‍ സ്ത്രീശാക്തീകരണത്തെ കുറിച്ച് പ്രധാനമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബലാത്സംഗക്കേസിലെ പ്രതികളെ വെറുതെവിട്ടത്. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വിഷയത്തില്‍ മൗനം പാലിക്കുന്നത്? ഇത് ഹിന്ദു- മുസ്ലിം പ്രശ്നം മാത്രമല്ലെന്നും ഹിന്ദുത്വത്തിന്റെ ആത്മാവിന്റെയും നമ്മുടെ സംസ്‌കാരത്തിന്റെയും പ്രശ്നമാണ്. സമാന സംഭവം അടയല്‍രാജ്യമായ പാകിസ്താനില്‍ നടന്നപ്പോള്‍ നമ്മളെല്ലാം കരഞ്ഞു. എന്നാല്‍ ബല്‍ക്കീസ് ബാനു കേസില്‍ നമ്മുടെ വൈകാരികത എവിടെപ്പോയി? പ്രധാനമന്ത്രി ഇനി ഗുജറാത്ത് സന്ദര്‍ശിക്കുമ്പോള്‍ ബല്‍ക്കീസ് ബാനുവിനെ സന്ദര്‍ശിക്കണമെന്നും സാമ്ന അഭ്യര്‍ഥിച്ചു.
Shiv Sena mouthpiece Saamana Sunday questioned whether felicitation of rapists is a part of Hindu culture, referring to the recent incident wherein 11 convicted rapists of Bilkis Bano in Gujarat were released under the remission policy and later felicitated upon their release.



