29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
voter addition ratal khelkar

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ വോട്ടര്‍ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ഒഴിവാക്കലുകള്‍ക്കും അവസരം ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. എല്ലാ വോട്ടര്‍മാരും പട്ടികയില്‍ ഉണ്ടാകണം. ഫോം പൂരിപ്പിച്ച് നല്‍കുന്ന എല്ലാവരെയും കരട് വോട്ടര്‍ പട്ടികയില്‍ കൊണ്ടുവരും. ഫോമില്‍ തെറ്റുണ്ടെങ്കിലും കരട് പട്ടികയിലുണ്ടാവും. എസ്‌ഐആര്‍ നടപടികള്‍ നീട്ടിവയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകള്‍ക്കും അവസരം ഉണ്ടാകും. 2002 ലെ വോട്ടര്‍പട്ടിക എല്ലാ പാര്‍ട്ടികള്‍ക്കും, BLO മാര്‍ക്കും നല്‍കിയിട്ടുണ്ട്. ഓണ്‍ലൈനായും ഫോം നല്‍കാം. അത് ബിഎല്‍ഒമാര്‍ പരിശോധിച്ച് ഉറപ്പ് വരുത്തണം.

ALSO READ: വീട്ടു വളപ്പില്‍ ഹരിത കര്‍മ സേന ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി

ബിഎല്‍ഒമാര്‍ ഫീല്‍ഡില്‍ ബുദ്ധിമുട്ട് നേരിടുന്നത് ഒഴിവാക്കാനും അവര്‍ക്ക് സുരക്ഷ നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിഎല്‍ഒമാര്‍ക്കെതിരെയുള്ള പ്രചാരണങ്ങള്‍ നേരിടും. ഇവരെ ഫീല്‍ഡുകളില്‍ സഹായിക്കാനായിട്ടാണ് കുടുംബശ്രീയില്‍ നിന്നടക്കമുള്ളവരെ പരിഗണിക്കുന്നത്. ഇതുവരെ പരിശീലനം ലഭിച്ചിട്ടിലാത്തവര്‍ക്ക് അത് കൂടി നല്‍കേണ്ടതുണ്ട്. രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണകൂടി അതിനായി തേടും. സമയബന്ധിതമായി നടപടികള്‍ നടക്കണമെന്നും രത്തന്‍ യു ഖേല്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നിലവില്‍ ലഭ്യമായ വിവരം അനുസരിച്ച് 1,64,427 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. കുറവ് വയനാട്ടിലും.1,08,580 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement