29
Aug 2024
Sat
29 Aug 2024 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം: മുസ്‌ലിംകൾക്കെതിരെ കൊടും വർഗ്ഗീയ പ്രസംഗവുമായി SNDP നേതാവ് പ്രതീപ് ലാൽ. മുസ്ലിംകൾ ഈഴവരുടെ ശത്രുക്കളാണന്നും എസ്എന്‍ഡിപിയുടെ ശക്തി കണ്ട് മുസ്ലിങ്ങള്‍ പിന്തുണയുമായി വരുന്നുണ്ടെന്നുമാണ് വിവാദ പരാമര്‍ശം. എല്ലാ മതക്കാരും കൈയേറിയപ്പോള്‍ എസ്എന്‍ഡിപിയും കായംകുളത്ത് സ്ഥലം കൈയ്യേറി. എന്നാല് ഭൂമി ഇതുവരെ സര്‍ക്കാര്‍ പതിച്ച് നല്‍കിട്ടില്ല. അവിടെയാണ് എസ്എന്‍ഡിപി ആഡിറ്റോറിയം പണിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

കായംകുളം വര്‍ഗീയ കലാപമുണ്ടായ നാടാണെന്നും അത് ഐക്യ ജംഗ്ഷനില്‍ ആണെന്നും (അന്നത്തെ പോത്ത് മുക്ക് )അന്ന് നിരവധി ഈഴവര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ടന്നും അവരെ കൈകാര്യം ചെയ്തത് പുതുപ്പള്ളിയില്‍ നിന്ന് എത്തിയവരാണന്നും അദ്ദേഹം ആരോപിച്ചു. അന്ന് വര്‍ഗീയ കലാപം നടന്നപ്പോള്‍ പൊലീസ് നിഷ്പക്ഷമായി നിന്നുകൊണ്ട് അതിനെ അടിച്ചൊതുക്കി. എന്നാല്‍ ഇനി ഒരു കലാപമുണ്ടായാല്‍ മുസ്ലിം പൊലീസ് ഉദ്യോഗസ്ഥര്‍ മുസ്ലിങ്ങള്‍ക്ക് അനുകൂലമായി നില്‍ക്കുമെന്നും പ്രദീപ് പ്രസംഗിച്ചു.

കഴിഞ്ഞ ദിവസം എസ്എന്‍ഡിപി ശാഖായോഗത്തില്‍ നടത്തിയ പ്രസംഗമാണ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് അടക്കമുള്ളവര്‍ വേദിയില്‍ ഇരിക്കുമ്പോഴാണ് വിവാദ പരാമര്‍ശം നടത്തിയത്.

SNDP leader hate speech

എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റും അവരുടെ രാഷ്ടീയ വേദിയുമായ ബിജെഡിഎസ് നേതാവുമാണ് പ്രദീപ് ലാല്‍. കായംകുളത്ത് NDA സ്ഥാനാർത്ഥി ആയും മത്സരിച്ചിട്ടുണ്ട്.

നിരവധി സംഘടനകള്‍ വിവാദ പ്രസംഗത്തിനെതിരെ രംഗത്ത് വന്നു. മുസ്ലിം ഐക്യവേദി പ്രദീപ് ലാലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കായംകുളം ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

പ്രസംഗം വിവാദം ആയെങ്കിലും ഇതുവരെ SNDP യോഗം അതിനെ തള്ളിപ്പറഞ്ഞിട്ടില്ല.