കോട്ടയം: ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ചർച്ചയായിരിക്കെ ഗുരുവായൂര്‍- മധുര എക്‌സ്പ്രസിൽ വെച്ച് യുവാവിനെ പാമ്പ് കടിച്ചു. മധുര സ്വദേശി കാര്‍ത്തിക്കിനാണ് കടിയേറ്റത്. യുവാവിനെ വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ ആണു സംഭവം. ഇതേ തുടർന്ന് ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച് സീല്‍ ചെയ്തു.
|
പാമ്പ് കടിച്ചു എന്ന് പറഞ്ഞതിനെ തുടര്‍ന്ന് ആറാം നമ്പര്‍ ബോഗിയില്‍ യാത്ര ചെയ്തിരുന്ന കാര്‍ത്തിക്കിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാര്‍ത്തിക്കിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.
എന്നാല്‍ കടിച്ചത് പാമ്പാണോ അതോ എലിയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കാനുണ്ട്. കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ കടിച്ചത് പാമ്പാണോ എലിയാണോ എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. ബോഗിയില്‍ പാമ്പിനെ കണ്ടു എന്നാണ് യാത്രക്കാരില്‍ ചിലര്‍ പറഞ്ഞത്. ഇനി വാല് കണ്ട് പാമ്പാണെന്ന് തെറ്റിദ്ധരിച്ചതാണോ എന്നതടക്കമുള്ള സംശയങ്ങള്‍ തീര്‍ക്കാനുള്ള പരിശോധനയിലാണ് റെയില്‍വേ. സംഭവത്തിൽ അന്വേഷണം തുടങ്ങി.


